സൗദി പ്രവാസിയായ ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsഅരുൺ രവീന്ദ്രൻ
മനാമ: ബഹ്റൈനിൽ സന്ദർശനത്തിനു വന്ന സൗദി പ്രവാസിയായ ആലപ്പുഴ സ്വദേശി നിര്യാതനായി. ആലപ്പുഴ കൊമ്മാടി സ്വദേശി അരുൺ രവീന്ദ്രനാണ് (48)മരിച്ചത്. ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വെച്ചുണ്ടായ അപകടത്തിലാണ് മരണം. സൗദി റിസായത് ഗ്രൂപ്പിലെ നാഷനൽ കോൺട്രാക്റ്റിങ് കമ്പിനിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജറായി ജോലി ചെയ്യുകയായിരുന്നു. സൗദിയിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം സന്ദർശനത്തിനു വന്നതായിരുന്നു. അൽകോബാർ നവോദയ സാംസ്കാരികവേദി യൂനിറ്റംഗമാണ്. ഭാര്യ ഐശ്വര്യ, രണ്ടു കുട്ടികൾ. പിതാവ്: രവീന്ദ്രൻ. മാതാവ്: പരിമള (റിട്ട. തഹസിൽദാർ). രണ്ടു സഹോദരിമാരുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഐ.സി.ആർ.എഫ് സഹായത്തോടെ ചെയ്യുന്നു.

