സൗദി കിരീടാവകാശി ബഹ്റൈനിലെത്തി
text_fieldsബഹ്റൈനിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിയെ സ്വീകരിക്കുന്നു
മനാമ: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദി ബഹ്റൈനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തി.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിൽ സഖീർ എയർബേസിൽ സൗദി കിരീടാവകാശിയെ സ്വീകരിച്ചു. റോഡിനിരുവശവും വരിയായിനിന്ന വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകൾ വീശിയും ഫോക് ബാൻഡുകൾ പരമ്പരാഗത ഗാനമാലപിച്ചും വിശിഷ്ടാതിഥിയെ എതിരേറ്റു.
സഖീർ പാലസിൽ സൗദി രാജകുമാരനായി ഔദ്യോഗിക വിരുന്ന് ഒരുക്കിയിരുന്നു.

