മേഖലയിലെ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്ത് സൗദി കിരീടാവകാശിയും ഹമദ് രാജാവും
text_fieldsമനാമ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെക്കുറിച്ചും അമേരിക്കയുടെ ഇറാനിലെ ആക്രമണത്തെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു. മേഖല നേരിടുന്ന ഈ അപകടകരമായ സാഹചര്യത്തിൽ ജി.സി.സി രാജ്യങ്ങളുടെ സഹകരണവും ഐക്യദാർഢ്യവും സംയമനം പാലിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും അഭിപ്രായപ്പെട്ടു. സംഘർഷം ഒഴിവാക്കേണ്ടതിന്റെയും നയതന്ത്ര മാർഗങ്ങളിലൂടെ എല്ലാ തർക്കങ്ങളും പരിഹരിക്കേണ്ടതിന്റെയും പ്രാധാന്യവും ഇരുവരും വ്യക്തമാക്കി. ബഹ്റൈനും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിലുള്ള ഏകോപനവും സഹകരണവും ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

