Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗ​ദി​യി​ല്‍ ന​ട​ന്ന...

സൗ​ദി​യി​ല്‍ ന​ട​ന്ന കാ​റോ​ട്ട മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​ന് മി​ന്നും ജ​യം

text_fields
bookmark_border
സൗ​ദി​യി​ല്‍ ന​ട​ന്ന കാ​റോ​ട്ട മ​ത്സ​ര​ത്തി​ൽ  ബ​ഹ്റൈ​ന് മി​ന്നും ജ​യം
cancel
camera_alt???????????? ??????? ???????????????????? ????????????????? ?????????????? ???????? ???

മ​നാ​മ: സൗ​ദി​യി​ല്‍ ന​ട​ന്ന ദാക്ക​ര്‍ കാ​റോ​ട്ട മ​ത്സ​ര​ത്തി​ല്‍ ബ​ഹ്റൈ​ന് മി​ന്നും ജ​യം. ഇ​താ​ദ്യ​മാ​യാ ​ണ് മേ​ഖ​ല​യി​ല്‍ ന​ട​ക്കു​ന്ന ഒ​രു കാ​റോ​ട്ട മ​ത്സ​ര​ത്തി​ല്‍ ബ​ഹ്റൈ​ന് മി​ക​വ് ല​ഭി​ക്കു​ന്ന​ത്. കാ​യി​ ക മേ​ഖ​ല​യി​ല്‍ ബ​ഹ്റൈ​​െൻറ സ്ഥാ​നം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്താ​ന്‍ ഇ​ത് അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി.

ബ​ഹ്റൈ​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ അ​ദ്ദേ​ഹ​മാ​യി​രു​ന്നു എ​ക്​​സ്​ റെ​ഡ് ബ​ഹ്റൈ​ന്‍ പ​ത​ക്കം ഏ​റ്റു​വാ​ങ്ങി​യ​ത്. ഇ​ത്ത​ര​മൊ​രു കാ​റോ​ട്ട മ​ത്സ​രം ന​ട​ത്താ​ന്‍ സൗ​ദി​ക്ക് സാ​ധി​ച്ച​ത് നേ​ട്ട​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മാ​പ​ന പ​രി​പാ​ടി​യി​ല്‍ സൗ​ദി സ്പോ​ര്‍ട്​​സ്​ അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ പ്രി​ന്‍സ് അ​ബ്​​ദു​ല്‍ അ​സീ​സ് ബി​ന്‍ തു​ര്‍ക്കി അ​ല്‍ ഫൈ​സ​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

സൗ​ദി കാ​ർ, ബൈ​ക്ക് റേ​സ് യൂ​നി​യ​ന്‍ ചെ​യ​ര്‍മാ​ന്‍ പ്രി​ന്‍സ് ഖാ​ലി​ദ് ബി​ന്‍ സു​ൽ​ത്താ​ൻ അ​ല്‍ അ​ബ്​​ദു​ല്ല അ​ല്‍ ഫൈ​സ​ല്‍, ബ​ഹ്റൈ​ന്‍ കാ​ര്‍ റേ​സ് യൂ​നി​യ​ന്‍ ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. ബ​ഹ്റൈ​ന് ല​ഭി​ച്ച നേ​ട്ടം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും എ​ല്ലാ കാ​യി​ക പ്രേ​മി​ക​ള്‍ക്കും അ​വ​കാ​ശ​പ്പെ​ട്ട നേ​ട്ട​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf news
News Summary - saudi-bahrain-gulf news
Next Story