Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി, ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സഹകരണം ആവശ്യമാണെന്ന്
സൗദി, ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
cancel

മനാമ: സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് ആൽ ശൈഖുമായി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അന്നുഐമി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടക്കുന്ന വിദ്യാഭ്യാസ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിദ്യാഭ്യാസ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്ന് വിലയിരുത്തി.

കൂടിക്കാഴ്ചയിൽ സൗദിയുടെ യുനെസ്കോയിലെ സ്ഥിരം പ്രതിനിധി പ്രിൻസ് ഹൈഫ ബിൻത് അബ്ദുൽ അസീസ് ആൽ മുഖ്രിനും കൂടിക്കാഴ്ചയിൽ സന്നിഹിതയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi and Bahrain Education Ministers met
Next Story