സത്താർ പന്തല്ലൂരിന് സ്വീകരണം നൽകി
text_fieldsസത്താർ പന്തല്ലൂരിന് വിമാനത്താവളത്തിൽ സ്വീകരണം നൽകുന്നു
മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സ്വാതന്ത്ര്യ ചത്വരം 2025ൽ പങ്കെടുക്കുന്നതിനായി നാട്ടിൽനിന്ന് എത്തിയ സുപ്രഭാതം റെസിഡന്റ് എഡിറ്റർ സത്താർ പന്തല്ലൂരിന് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി. സമസ്ത ബഹ്റൈൻ, എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര-ഏരിയ നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. ഇന്ന് രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന ‘സ്വാതന്ത്ര്യ ചത്വരം’ പരിപാടിയിൽ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും. പരിപാടിക്ക് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

