പ്രവാസി വെൽഫെയർ; ‘സർഗോത്സവം 2026’ ശ്രദ്ധേയമായി
text_fieldsപ്രവാസി വെൽഫെയർ റിഫാ സോണൽ ‘സർഗോത്സവത്തിൽ നിന്ന്
മനാമ: പ്രവാസി വെൽഫെയർ റിഫ സോൺ കലാ-സാഹിത്യ മത്സരം ‘സർഗോത്സവം 2026’ സംഘടിപ്പിച്ചു. പ്രവാസി കുട്ടികളുടെയും മുതിർന്നവരുടെയും കലാവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർഗോത്സവം 2026’ സംഘടിപ്പിച്ചത്.
ജൂനിയർ വിഭാഗം പാട്ടു മത്സരത്തിൽ ഒന്നാം സ്ഥാനം അദ്വൈത് നേടിയപ്പോൾ രണ്ടാം സ്ഥാനം മുഹമ്മദ് മഹ്‌സിനും മൂന്നാം സ്ഥാനം അബ്ദുല്ലാഹ് മർവാനും അർഹരായി. കുട്ടികളുടെ ലൈവ് ക്വിസ് മത്സരത്തിൽ ഹലീമ യുംന ഒന്നാം സ്ഥാനത്തെത്തിയപ്പോൾ അബ്ദുല്ലാഹ് മർവാൻ രണ്ടാം സ്ഥാനത്തും മുഹമ്മദ് മഹ്‌സിൻ മൂന്നാം സ്ഥാനത്തേക്ക് അർഹനായി. കിഡ്സ് ലൈവ് ഗെയിം മത്സരംത്തിൽ ഒന്നാം സ്ഥാനം ഫെല്ല മെഹക് നേടിയപ്പോൾ രണ്ടാം സ്ഥാനം ഷെഹ്‌സാ മെഹ്റിനും മൂന്നാം സ്ഥാനം ഫാത്തിമ സഹ്‌റയും നേടി.
മുതിർന്നവർക്കായി സംഘടിപ്പിച്ച സാഹിത്യ മത്സരത്തിൽ നാഫി എടപ്പനൊളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇർഷാദ് കുഞ്ഞുക്കനിയും മൂന്നാം സ്ഥാനം സുമയ്യ ജാഫർ എന്നിവർ സ്വന്തമാക്കി. സാഹിത്യ മത്സരത്തിന്റെ വിധികർത്താവ് റഊഫ് കരൂപ്പടന്നയും, കുട്ടികളുടെ പാട്ടു മത്സരത്തിന്റെ വിധികർത്താക്കളായ അഡ്വ. ഇന്ദു, സുനിൽ മേനോനുമായിരുന്നു. വൈകുന്നേരം നടന്ന സാംസ്കാരിക സദസ് പ്രവാസി വെൽഫെയർ പ്രസിഡൻ്റ് മജീദ് തണൽ ഉദ്ഘാടനം ചെയ്തു. റിഫ സോണൽ പ്രസിഡൻ്റ് അക്ബർ ഷാ കൊല്ലം ൃ അധ്യക്ഷത വഹിച്ചു . പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം മുഖ്യ പ്രഭാഷണം നടത്തി. ബദറുദ്ദീൻ പൂവാർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഷേഖ് ഹാരിസ് സ്വാഗതവും സെക്രട്ടറി റിയാസ് നന്ദിയൂം പ്രകാശിപ്പിച്ചു. അഡ്വ. ഷഫ്‌ന തയ്യിബ്, റിയാസ്, സബീന അബ്ദുൽഖാദർ, നൗഷാദ്, മുഹമ്മദ് മായാൻ, റയീസ് ഹമീദ്, അഫ്സൽ അബ്ദുല്ലാഹ്, ദിജിൻ എം.എസ്, മൊയ്‌ദു തിരുവള്ളൂർ എന്നിവർ പരിപാടിയുടെ വിവിധ ഘട്ടങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

