Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർഗവേദി ഓണാഘോഷം

text_fields
bookmark_border
സർഗവേദി ഓണാഘോഷം
cancel
camera_alt

സർഗവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം

മനാമ: സർഗവേദിയുടെ ആഭിമുഖ്യത്തിൽ 'സൗഹൃദത്തോടെ ഒരോണം' എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. കലവറ പാർട്ടി ഹാളിൽ നടന്ന ആഘോഷ ചടങ്ങിൽ സർഗവേദി പ്രസിഡന്റ് ബേബി ഗണേഷ് അധ്യക്ഷത വഹിച്ചു.

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ സുനീഷ് സുശീലൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിശ്വകല സാംസ്‌കാരിക വേദി പ്രസിഡന്റ് എം.എസ്. രാജൻ, ഇ.വി. രാജീവൻ, സയ്യിദ് ഹനീഫ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. രക്ഷാധികാരി അജിത്ത്, സംഗീത റോഷിൽ, രഞ്ജിത്ത് സി.വി, ബിജിത്ത് എന്നിവർ ആശംസകൾ നേർന്നു.

പ്രോഗ്രാം കൺവീനർ അശ്വിനും ഗോപിക അശ്വിനും ചേർന്ന് എം.സിമാരായി അവതാരകത്വം വഹിച്ച ചടങ്ങിൽ വിവിധ കലാപരിപാടികളും ഗെയിമുകളും അരങ്ങേറി. ലൈവ് ഇൻസ്ട്രുമെന്റുകളുടെ അകമ്പടിയോടെ ശശിധരനും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിജയൻ, റോഷിൽ, മനോജ്, സുകേഷ്, സനീഷ്, തങ്കു എന്നിവരുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ചടങ്ങിൽ ഉണ്ണികൃഷ്ണൻ സ്വാഗതവും ശശിധരൻ വി.വി നന്ദിയും രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sargavedi Onam celebrations
Next Story