ബഹ്റൈനിൽനിന്നും" ശരണമന്ത്രം" അയ്യപ്പഭക്തിഗാനം റിലീസ് ചെയ്തു
text_fields‘ശരണമന്ത്രം’ അയ്യപ്പഭക്തിഗാനം റിലീസ് ചെയ്ത ചടങ്ങിൽനിന്ന്
മനാമ: സൃഷ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിറവി ക്രിയേഷൻസും, തരംഗ് ബഹ്റൈനും ചേർന്ന് രാധാകൃഷ്ണൻ പി.പി രചനയും ശശീന്ദ്രൻ.വി.വി സംഗീതവും ചെയ്ത് രാജ പീതാബരൻ ആലപിച്ച 'ശരണ മന്ത്രം' എന്ന അയ്യപ്പഭക്തിഗാനം തരംഗ് സിഞ്ചിൽവെച്ചുറിലീസ് ചെയ്തു.
ശ്രീ രാധാകൃഷ്ണൻ പി. പി സ്വാഗതം ചെയ്ത യോഗം പിറവി ക്രിയേഷൻ ഡയറക്ടർ അനിൽ കുമാർ കെ.ബി അധ്യക്ഷതവഹിച്ചു. ലൈവ് എഫ് എം ആർ.ജെ ഷിബു മലയിൽ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. സമാജം സാഹിത്യ വേദി സെക്രട്ടറി വിനയ ചന്ദ്രൻ പോസ്റ്റർ പ്രകാശനവും നിർവഹിച്ചു. സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ദീപ ജയചന്ദ്രൻ, വിശ്വകല സാംസ്കാരിക വേദി പ്രസിഡന്റ് അശോക് ശ്രീശൈലം, ദീപക് തണൽ, റിജോയ് മാത്യു, തരംഗ് ശശീന്ദ്രൻ, വി.വി, ഗോകുൽ പുരുഷോത്തമൻ, ജയമോഹൻ അടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. ദീപ്തി തരംഗ് യോഗം നിയന്ത്രിച്ചു. സുരേഷ് വീരച്ചേരി നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

