ദിയാറിൽ മുഹറഖിൽ വൃക്ഷത്തൈകൾ നട്ടു
text_fieldsദിയാറിൽ മുഹറഖിൽ വൃക്ഷത്തൈകൾ നടുന്നു
മനാമ: ദിയാറിൽ മുഹറഖിൽ മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിന് കീഴിൽ വൃക്ഷത്തൈകൾ നട്ട് മന്ത്രി വാഇൽബിൻ നാസിർ അൽ മുബാറക് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. 2035ഓടെ രാജ്യത്തെ വൃക്ഷങ്ങളുടെ എണ്ണം ഇരട്ടിയാക്കാനുദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വിവിധ പ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നടുന്നത്. 2060ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുന്നതിന്‍റെ ഭാഗമായാണ് വനവത്കരണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുള്ളത്. മന്ത്രാലയങ്ങൾ, സർക്കാർ അതോറിറ്റികൾ, സാമൂഹിക സംഘടനകൾ, മുനിസിപ്പാലിറ്റികൾ, സ്വകാര്യ മേഖല എന്നിവയുടെ സഹകരണത്തോടെ വനവത്കരണ പദ്ധതി സജീവമാക്കുമെന്ന് മന്ത്രി പറഞ്ഞു. കുറച്ചു വെള്ളം ഉപയോഗിച്ച് പ്രകൃതിക്കനുയോജ്യമായി വളരുന്നതും ദീർഘായുസ്സുള്ളതുമായ വൃക്ഷങ്ങളാണ് നട്ടുകൊണ്ടിരിക്കുന്നത്. ചടങ്ങിൽ മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ, അസി. അണ്ടർ സെക്രട്ടറി ശൗഖിയ ഹുമൈദാൻ തുടങ്ങിയവരും മറ്റ് മന്ത്രാലയ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

