സഫീർ ലിഫ്റ്റ് കുടുംബ സംഗമം നടന്നു
text_fieldsസഫീർ ലിഫ്റ്റ് കമ്പനി കുടുംബ സംഗമത്തിൽനിന്ന്
മനാമ: ഇലവേറ്റർ നിർമാണരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമായ സഫീർ ലിഫ്റ്റ് കമ്പനിയുടെ കുടുംബ സംഗമം ജുഫയർ പാർക്ക് റജിസിൽ നടന്നു. സംഗമം കമ്പനി മാനേജിങ് ഡയറക്ടർ അഹമ്മദ് റാഷിദ് അൽ ഖഷറാം ഉദ്ഘാടനം ചെയ്തു. സി.വി. നാരായണൻ, സുബൈർ കണ്ണൂർ, പി. ശ്രീജിത്ത്, ഷൈൻ ജോയ്, പ്രദീപ് പതേരി എന്നിവർ ആശംസ പ്രസംഗം നടത്തി. ചെണ്ടമേളം, ഭരതനാട്യം, അറബിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. കമ്പനിയിലെ ടെക്നീഷ്യൻമാർക്ക് സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു. തൊഴിലാളികളും സ്റ്റാഫും ടെക്നീഷ്യൻമാരും സാമൂഹിക പ്രവർത്തകരുമടക്കം നിരവധിപേർ പങ്കെടുത്തു. വിപിൻ ദേവസ്യ നന്ദി പറഞ്ഞു.

