ശാന്തിനികേതൻ അൽ മദ്റസ ഉന്നത വിജയികളെ ആദരിച്ചു
text_fieldsശാന്തിനികേതൻ അൽ മദ്റസ അൽ ഇസ്ലാമിയയിൽ ഉന്നത വിജയികളെ ആദരിക്കുന്ന ചടങ്ങിൽനിന്ന്
'ദോഹ: വക്റ ശാന്തിനികേതൻ അൽ മദ്റസ അൽ ഇസ് ലാമിയയിൽനിന്ന് കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.വിദ്യാർഥികൾക്കുള്ള ട്രോഫികൾ പ്രിൻസിപ്പൽ എം.ടി. ആദം, വൈസ് പ്രിൻസിപ്പൽ സാലിഹ് ശിവപുരം, നബീൽ ഓമശ്ശേരി, നിസാർ ഉളിയിൽ, കരീം മൗലവി, ജമീൽ ഫലാഹി, പി.പി. കായണ്ണ, ശഹർബാൻ, അബ്ദുന്നാസർ മാസ്റ്റർ, സൈനബ മുഹമ്മദലി, മോയിൻ മാസ്റ്റർ, റാഹില, ഉമൈബാൻ തുടങ്ങിയവർ വിതരണം ചെയ്തു. മുഴുവൻ പ്രവൃത്തി ദിവസവും ഹാജരായ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ ക്ലാസ് അധ്യാപകർ ചടങ്ങിൽ വിതരണം ചെയ്തു.നിസാർ പി.വി, നബീൽ, ജാസിഫ്, ഹംസ, ഫജ്റുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

