സംസ്കൃതി ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസംസ്കൃതി ബഹ്റൈൻ രക്തദാന ക്യാമ്പിൽനിന്ന്
മനാമ: സംസ്കൃതി ബഹ്റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 120ൽപരം പേർ പങ്കെടുത്തു. ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, രക്തദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവന് രക്ഷിക്കാനാകുന്നതോടൊപ്പം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൺവീനർമാരായ ജയദീപ്, സന്തോഷ് കുമാർ, ഹരീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സംസ്കൃതി പ്രസിഡന്റ് സുരേഷ് ബാബു, ജനറൽ സെക്രട്ടറി ആനന്ദ് സോണി, സംസ്കൃതി ശബരി ഭാഗ് പ്രസിഡന്റ് രജീഷ് ടി. ഗോപാൽ, സെക്രട്ടറി ബാലചന്ദ്രൻ, ശബരി ഭാഗ് മുൻ പ്രസിഡന്റ് രഞ്ജിത്ത് പാറക്കൽ, പ്രവീൺ നായർ, സുധീർ തെക്കേടത്ത്, രഞ്ജു, ജ്യോതിഷ്, മഹേഷ്, കിഷോർ, ദിലീപ് കുമാർ, വി.പി. പ്രദീപ്, ദീപക്, അഭിലാഷ് ചന്നശ്ശേരി സംസ്കൃതിയുടെ മറ്റ് റീജിയൻ ഭാരവാഹികൾ എന്നിവർ ക്യാമ്പ് വിജയിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

