സംഗമം ഇരിഞ്ഞാലക്കുട വാർഷികാഘോഷം
text_fieldsസംഗമം ഇരിഞ്ഞാലക്കുട വാർഷികാഘോഷം
മനാമ: സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷികാഘോഷം 22ന് രാത്രി 6.30 മുതൽ സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിൽ വൈവിധ്യമാർന്ന കലാ പ്രകടനങ്ങളോടെ നടത്താൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് അറിയിച്ചു. ബി.എം.സി എം.ഡി ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥിയായിരിക്കും.
പ്രശസ്ത ഗായകൻ അരുൺ ഗോപൻ നയിക്കുന്ന മ്യൂസിക്കൽ നൈറ്റിൽ ഗായകരായ ജാനറ്റ്, ഉണ്ണികൃഷ്ണൻ, ധന്യ തുടങ്ങിയവരും പങ്കെടുക്കും.ക്രിസ്മസ് കരോൾ, പൂജാ ഡാൻസ്, മാസ്റ്റർ അശ്വജിത്ത് നടത്തുന്ന മെന്റലിസ്റ്റ് പ്രകടനം, ക്രിസ്മസ് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ തുടങ്ങിയ കലാപ്രകടനങ്ങളുണ്ടാകും.
പ്രവേശനം സൗജന്യമാണെന്ന് സംഗമം ഇരിഞ്ഞാലക്കുടക്കുവേണ്ടി പ്രസിഡന്റ് ഗണേഷ്കുമാർ, സെക്രട്ടറി പ്രശാന്ത് ധർമരാജ്, എന്റർടെയിൻമെൻറ് സെക്രട്ടറി സജീവ്, എക്സിക്യൂട്ടിവ് മെംബേഴ്സ് എന്നിവർ അറിയിച്ചു. കൂടുതൽ അറിയാൻ 39306248, 33163329, 35180703 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

