സാംസണൈറ്റ് ‘ന്യൂ സ്ട്രീംലൈറ്റ്’ ബ്രീഫ്കേസുകൾ പുറത്തിറക്കി
text_fieldsസാംസണൈറ്റ് 115ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ന്യൂ സ്ട്രീംലൈറ്റ് ലഗേജുകൾ പുറത്തിറക്കുന്നു
മനാമ: ലോക പ്രശസ്ത ലഗേജ് നിർമാതാക്കളായ സാംസണൈറ്റ് 115ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ന്യൂ സ്ട്രീംലൈറ്റ് എന്ന പേരിൽ പുതിയ ശേഖരം പുറത്തിറക്കി. കാലാതീതമായ രൂപകൽപനയും മികച്ച കരകൗശല വൈദഗ്ധ്യവും കൊണ്ട് യാത്രക്കാരെ ആകർഷിക്കുന്ന മികച്ച ലഗേജ് ശ്രേണിയാണ് പുറത്തിറക്കിയതെന്ന് നിർമാതാക്കൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.
സാംസണൈറ്റ് 1940കളിൽ പുറത്തിറക്കിയ ഒറിജിനൽ സ്ട്രീംലൈറ്റിന്റെ ആധുനിക രൂപമായാണ് ന്യൂ സ്ട്രീംലൈറ്റ് പുറത്തിറക്കിയത്. 1940കളിൽ തന്നെ ലഗേജ് വിഭാഗത്തിൽ മികച്ച വിൽപനനേട്ടം കൈവരിച്ച ഉൽപന്നമാണ് സ്ട്രീംലൈറ്റ്. ന്യൂ സ്ട്രീംലൈറ്റ് ഈ പൈതൃകത്തിന് ആദരവ് അർപ്പിച്ചുകൊണ്ടാണ് മികച്ച ഗുണനിലവാരത്തോടെ പുതിയ ഉൽപന്നം പുറത്തിറക്കുന്നത്.
അഡ്മിറൽ ബ്ലൂ, ബെർമുഡ ഗ്രീൻ എന്നീ രണ്ടു നിറങ്ങളിലായി സ്പിന്നർ 55, സ്പിന്നർ 75 എന്നിങ്ങനെ രണ്ട് വലുപ്പത്തിലുള്ള ബ്രീഫ്കേസുകളാണ് പുറത്തിറക്കിയത്. ഏറ്റവും പുതിയ വീൽ സാങ്കേതികവിദ്യ ഇവയിൽ സജ്ജീകരിച്ചിട്ടുണ്ട്. 115 വർഷത്തെ ആഘോഷത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായി 2,025 പീസുകളുടെ ആഗോള ലിമിറ്റഡ് എഡിഷനും പുറത്തിറക്കും. ഓരോ പീസിലും സീരിയൽ നമ്പർ സവിശേഷമായ രീതിയിൽ കൊത്തുപണി ചെയ്യും.
“പുതിയ സ്ട്രീംലൈറ്റ് വെറും ലഗേജ് മാത്രമല്ല. ഭൂതകാലത്തിനും വർത്തമാനത്തിനും ഇടയിലെ പാലമാണ്. കമ്പനിയുടെ ചരിത്രത്തിന്റെ ആഘോഷമാണ്. ആത്മാവ് നഷ്ടപ്പെടാതെ എങ്ങനെ രൂപകൽപന വികസിപ്പിക്കാം എന്നതിന്റെ തെളിവുമാണ്. പുതിയ ക്ലാസിക് ഉൽപന്നം അവതരിപ്പിക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് മികച്ചതും കൂടുതൽ ഈടുനിൽക്കുന്നതുമായ ഉൽപന്നം നൽകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.” -സാംസണൈറ്റ് ഏഷ്യ പസഫിക് ഡിസൈൻ മേധാവി ഹെൻറി യാങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

