സാംസ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsസാംസ ഓണാഘോഷപരിപാടിയിൽ നിന്ന്
മനാമ: സാംസയുടെ ഈ വർഷത്തെ ഓണാഘോഷം ‘ശ്രാവണ പുലരി 2025’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 11ന് തുടങ്ങിയ പരിപാടി അത്തപ്പൂക്കളമിട്ട് മാവേലിയെ വരവേൽക്കുന്ന തോടുകൂടി തുടങ്ങി. വിശിഷ്ടാതിഥിയായി പങ്കെടുത്ത കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിൽകുമാർ എ.വി സ്വാഗതം പറഞ്ഞു.
ഐ.സി.എം.എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, സുധീർ തിരുനിലത്ത്, ബി.കെ.എസ് ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഡോ. ബാബു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രദീപ് പുറവങ്കര, ഇ.വി. രാജീവൻ, ഗണേഷ് കുമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ പങ്കെടുത്തു. ഓണാഘോഷ കമ്മിറ്റി കൺവീനർ മനീഷ് പൊന്നോത്ത് ഏവർക്കും നന്ദി അറിയിച്ചു. കുമാരി പ്രിയംവദ ഷാജു സ്റ്റേജ് നിയന്ത്രിച്ചു. തുടർന്ന് വിഭവസമൃദ്ധമായ സദ്യയും കലാപരിപാടികളും നടന്നു.
റിയാസ് കല്ലമ്പലം, ജേക്കബ് കൊച്ചുമ്മൻ, മുരളി കൃഷ്ണൻ, നിർമലാ ജേക്കബ്, സുനിൽ നീലച്ചേരി, സോവിൻ തോമസ്, സുധി ചിറക്കൽ, അപർണ രാജകുമാർ, അമ്പിളി സതീഷ്, അജിമോൾ, ഇൻഷാ റിയാസ്, സിതാര മുരളികൃഷ്ണൻ, വിനീത് മാഹി, ഹരിദാസ്, വത്സരാജ്, രാജ് കുമാർ, ദിലീപ്, സംഗീത്, തൻസിർ, മുവീന ബിജു, അനൂപ് കെ.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഞ്ചുമണിയോടെ പരിപാടികൾ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

