സാംസ കിഡ്സ് വിങ് ചിൽഡ്രൻസ് ഡേ
text_fieldsഓൺലൈനിൽ നടന്ന സാംസ കിഡ്സ് വിങ് ചിൽഡ്രൻസ് ഡേ
മനാമ: സാംസ കിഡ്സ് വിങ് ചിൽഡ്രൻസ് ഡേ ഓൺലൈനായി ആഘോഷിച്ചു. ജോയിന്റ് സെക്രട്ടറി ഡൈന സോവിന്റെ സ്വാഗതപ്രസംഗത്തോടെ തുടങ്ങിയ മീറ്റിങ്ങിൽ കിഡ്സ് വിങ് പ്രസിഡന്റ് നാഥരൂപ് ഗണേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആൻവിയ സാബു ചിൽഡ്രൻസ് ഡേ സന്ദേശം അവതരിപ്പിച്ചു.
തുടർന്ന് അംഗങ്ങളായ നേഹൽ, ഇനിയ, അർച്ചന, ആശ്വിൻ, റിക്സ, ദക്ഷ എന്നിവർ ഈ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ചും ഭാവി സങ്കൽപ്പങ്ങളെക്കുറിച്ചും സംസാരിച്ചു. തുടർന്ന് സാംസ പ്രസിഡന്റ് റിയാസ്, സെക്രട്ടറി സോവിൻ, ട്രഷറർ സുനിൽ, കിഡ്സ് വിങ് കൺവീനർ മനീഷ്, ജോയന്റ് കൺവീനർ ഇൻഷ, ലേഡീസ് വിങ് പ്രസിഡന്റ് അമ്പിളി എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. കിഡ്സ് വിങ് അംഗം റിക്സ റിയാസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

