സാംസ കേരള ഘടകം കുടുംബ സംഗമവും ഓണാഘോഷവും
text_fieldsസാംസ കേരള ഘടകം കുടുംബ സംഗമം
മനാമ: സാംസ ബഹ്റൈൻ കേരള ഘടകം കുടുംബ സംഗമവും ഓണാഘോഷവും വടകരയിൽ നടന്നു. എല്ലാ ജില്ലകളിൽ നിന്നും പ്രവർത്തകർ കുടുംബ സമേതം പരിപാടിയിൽ സംബന്ധിച്ചു.
സാംസ മുൻ പ്രസിഡന്റ് ജിജോ ജോർജിന്റെ അധ്യക്ഷതയിൽ കേരള ഘടകം കൺവീനർ മോഹനൻ തൃശൂർ ഉദ്ഘാടനം നിർവഹിച്ചു. സാംസ പ്രസിഡന്റ് ബാബു മാഹി, സെക്രട്ടറി എ.വി. അനിൽകുമാർ, ട്രഷറർ റിയാസ് കല്ലമ്പലം, സി.കെ. ബാബു മലപ്പുറം, വനിത വിഭാഗം മുൻ പ്രസിഡന്റ് സറീന ഹംസ, നിർമല ജേഖബ്, മനീഷ്, സതീഷ് പൂ മനക്കൽ, വിനീത് മാഹി, ജേഖബ് കൊച്ചുമ്മൻ, മുരളീകൃഷ്ണൻ, ഷിറോസ് ലാൽ, രാജീവൻ കണ്ണൂർ, സുജമോഹൻ റീന എന്നിവർ സംസാരിച്ചു.
അഞ്ചാമത് പ്രേമ ബാബുരാജ് മെമ്മോറിയൽ എജുക്കേഷനൽ എൻഡോവ്മെന്റും ലക്ഷ്മികുട്ടിയമ്മ കാഷ് അവാർഡും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ശിവപ്രിയ അനൂപിന് (സാംസ കുടുംബാംഗമായ അനൂപിന്റെ മകൾ) നൽകി.
ബി.ടെക് റോബോട്ടിക് ആൻഡ് ഓട്ടോമാഷൻ സ്ട്രീമിൽ കേരള ടെക്നിക്കൽ യൂനിവേഴ്സിറ്റിയിൽ നിന്ന് രണ്ടാം റാങ്കോടെ പാസായ അൻഷുൽ രാജിനെ (സാംസ ഉപദേശക സമിതിയംഗം കുയിമ്പിൽ വത്സരാജിന്റെ മകൻ) ചടങ്ങിൽ ആദരിച്ചു. പരിപാടിയിൽ സാംസ മുൻ പ്രസിഡന്റ് വത്സരാജൻ കുയിമ്പിൽ സ്വാഗതവും ഷിറോസ് ലാൽ നന്ദിയും പറഞ്ഞു. വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കി ഓണാഘോഷ പരിപാടികളും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

