സാംസ ഇന്റർനാഷനൽ നഴ്സസ് ഡേ വിപുലമായി ആഘോഷിച്ചു
text_fieldsസാംസ ഇന്റർനാഷനൽ നഴ്സസ് ഡേ ആഘോഷത്തിൽനിന്ന്
മനാമ: സാംസയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്റർനാഷനൽ നഴ്സ് ഡേ ആഘോഷിച്ചു. കാൻസർ കെയർ ഗ്രൂപ്പും കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ചായിരുന്നു പരിപാടി. ഉമ്മുൽ ഹസം കിംസ് ഹോസ്പിറ്റലിന്റെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി ഹെൽത്ത് മിനിസ്റ്ററിനെ പ്രതിനിധീകരിച്ച് ഡോ. മുഹമ്മദ് അബ്ദുൽ മജീദ് അൽ അവാദി (ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത്) പങ്കെടുത്തു. ആരോഗ്യ - സാംസ്കാരിക രംഗത്തെ പ്രഗത്ഭർ സന്നിഹിതരായ ചടങ്ങിൽ
ഗവണ്മെന്റ് ഹോസ്പിറ്റലസ് മെഡിക്കൽ സർവിസസ് ചീഫ് ഡോ. ഹാസെം അൽ ആലി, ഡോ. അബ്ദുൽ റഹ്മാൻ ഫഖ്റൂ, ലൂസിയ റമ്മിരെസ്, കിംസ്ഹെൽത്ത് ഹോസ്പിറ്റൽ ആൻഡ് റോയൽ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ശരീഫ് സഹദുല്ല, കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ, ഡോ. ബാബുരാമചന്ദ്രൻ, ഡോ. കൃതിക- കിംസ് ഹോസ്പിറ്റൽ തുടങ്ങിയവർ ഗെസ്റ്റ് ഓഫ് ഓണർ പദവി അലങ്കരിച്ചു.
സാംസ ജനറൽ സെക്രട്ടറി അനിൽ കുമാർ എ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ സാംസ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു. ലേഡീസ് വിങ് പ്രസിഡന്റ് അമ്പിളി സതീഷ് നന്ദി അറിയിച്ചു സംസാരിച്ചു. ശേഷം ബഹ്റൈനിൽ 25 വർഷം പൂർത്തിയാക്കിയ ഗവണ്മെന്റ് /പ്രൈവറ്റ് ഹോസ്പിറ്റലുകളിലെ ദീർഘ പരിചയ സമ്പത്തുള്ള 27 നഴ്സുമാരെ ആദരിച്ചു. ക്ഷണിക്കപ്പെട്ട വിശിഷ്ടവ്യക്തിത്വങ്ങൾ അവർക്കു മെമന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
തുടർന്ന് സാംസ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ സാംസയുടെ 40 ഓളം മെംബർമാർ കാൻസർ രോഗികൾക്കുവേണ്ടി ഹെയർ ഡൊണേഷൻ ചെയ്തു. ചടങ്ങിൽ ബഹ്റൈൻ കാൻസർ സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ റഹ്മാൻ ഫഖ്റൂ, ഡോ. പി.വി ചെറിയാൻ, കെ.ടി സലിം, ഡോ. ഇക്ബാൽ, ഡോ. അബ്ദുൽ സഹീർ, ദുആ അൽഖുർ എന്നിവർ കേശദാനം ചെയ്തവർക്കു മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
സാംസ ട്രഷറർ റിയാസ് കല്ലമ്പലം, ജോയന്റ് സെക്രട്ടറി സിതാര മുരളി കൃഷ്ണൻ, ജേക്കബ് കൊച്ചുമ്മൻ, വത്സരാജ് കുയിമ്പിൽ, സോവിൻ, മനോജ് അനുജൻ, സുനിൽ നീലഞ്ചേരി, വിനീത് മാഹി, സുധി ചിറക്കൽ, തൻസിർ, സതീഷ് പൂമനക്കൽ, ലേഡീസ് വിങ് പ്രസിഡന്റ് അമ്പിളി സതീഷ്, സെക്രട്ടറി അപർണ രാജ്കുമാർ, നിർമല ജേക്കബ്, ഇന്ഷ റിയാസ്, മുവീന ബൈജു, രശ്മി അമൽ, അജിമോൾ സോവിൻ, മറ്റു സാംസ അംഗങ്ങൾ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

