Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാംസ ബഹ്‌റൈൻ തൊഴിലാളി...

സാംസ ബഹ്‌റൈൻ തൊഴിലാളി ദിനാഘോഷം

text_fields
bookmark_border
സാംസ ബഹ്‌റൈൻ തൊഴിലാളി ദിനാഘോഷം
cancel

മനാമ: സാംസ ബഹ്‌റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ചു. സിൻജ് സ്കൈ ഷെൽ അപാർട്മെന്റ് ഹാളിൽ100 ൽ പരം അംഗങ്ങളെ ഉൾപ്പെടുത്തി നടന്ന പരിപാടിയുടെ പ്രധാന ആകർഷണം കുട്ടികളുടെ മോട്ടിവേഷൻ ക്ലാസ്സ്‌ ആയിരുന്നു. ചടങ്ങിൽ കിഡ്സ്‌ വിംഗ് പ്രസിഡന്റ്‌ നാഥരൂപ് ഗണേഷ് അധ്യക്ഷത വഹിക്കുകയും കിഡ്സ്‌ വിംഗ് സെക്രട്ടറി ഫിയോന സതീഷ് സ്വാഗതം പറയുകയും ചെയ്തു.

സാംസ ജനറൽ സെക്രട്ടറി സോവിൻ തോമസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ലേഡീസ് വിംഗ് സെക്രട്ടറി ധന്യ സാബു മെയ്‌ദിന സന്ദേശം നൽകി. കിഡ്സ്‌ വിംഗ് വൈസ് പ്രസിഡന്റ്‌ അൻവിയ സാബു പരിപാടികൾ ഭംഗിയായി നിയന്ത്രിച്ചു. മോട്ടിവേഷൻ സ്പീക്കർ ഡോ. സജികുമാർ വിശ്വലിങ്കം, പ്രമുഖ സാമൂഹ്യപ്രവത്തകനും അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഫാമിലി ഫിസിഷ്യനുമായ ഡോക്ടർ ബാബു രാമചന്ദ്രൻ എന്നിവർ ചേർന്ന് നടത്തിയ മോട്ടിവേഷൻ ക്ലാസ്സ്‌ എന്തുകൊണ്ടും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദകരവും ഉപകാരപ്രദവുമായിരുന്നു.

ചടങ്ങിൽ സാംസ കിഡ്സ്‌ വിങ്ങിൽ നിന്നും ഉപരിപഠനത്തിനായി നാട്ടിലേക്കു പോകുന്ന നാഥരൂപ് ഗണേഷ്, സർവനാഥ്‌ ഗണേഷ്, എയ്ഞ്ചൽ സുധി എന്നി കുട്ടികൾക്ക് മോമെന്റൊയും സമ്മാനങ്ങളും കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsBahrain NewsLabor Day
News Summary - Samsa Bahrain Labor Day Celebration
Next Story