Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാംസ ബഹ്‌റൈൻ ഓണാഘോഷം

text_fields
bookmark_border
സാംസ ബഹ്‌റൈൻ ഓണാഘോഷം
cancel

മനാമ: സാംസ ബഹ്‌റൈന്‍റെ ഈ വർഷത്തെ ഓണാഘോഷ പരിപാടി "ശ്രാവണപുലരി 2026" വിപുലമായി ആഘോഷിച്ചു. മനോഹരമായ അത്തപ്പൂക്കളം ഒരുക്കിക്കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ലേഡീസ് വിങ്, കിഡ്‌സ് വിങ്, മറ്റ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. സാംസ്‌കാരിക സമ്മേളനത്തിൽ സാംസ ജനറൽ സെക്രട്ടറി സോവിൻ തോമസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ റിയാസ് കല്ലമ്പലം അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ പ്രദീപ്‌ പുറവങ്കര ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രവാസികൾ നേരിടുന്ന പ്രായോഗിക വെല്ലുവിളികളെക്കുറിച്ചും അവ നേരിടേണ്ട വഴികളെക്കുറിച്ചും അദ്ദേഹം സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

വിശ്വകല വൈസ് പ്രസിഡന്റ്‌ ഷൈജി, സാംസ ട്രഷറർ സുനിൽ, ലേഡീസ് വിങ് പ്രസിഡന്റ്‌ അജിമോൾ, ഉപദേശകസമിതി അംഗങ്ങളായ വത്സരാജ്, മുരളികൃഷ്ണൻ, അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി നൽകിവരുന്ന പ്രേമ മെമ്മോറിയൽ എഡ്യൂക്കേഷൻ അവാർഡും ലക്ഷ്മിക്കുട്ടിയമ്മ ക്യാഷ് അവാർഡും ചടങ്ങിൽ പ്രഖ്യാപിച്ചു. ശിവപ്രിയ അനൂപ് (12-ാം ക്ലാസ്), ധ്യാൻ മുരളികൃഷ്ണൻ (10-ാം ക്ലാസ്) എന്നിവർ അവാർഡുകൾക്ക് അർഹരായി. ഓണാഘോഷ സമിതി ജനറൽ കൺവീനർ തൻസിർ നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Onam Celebration Shravanapulari 2026
Next Story