Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാംസ ബഹ്‌റൈൻ ‘വർണോത്സവ് 2026’ ചിത്രരചനാ ക്യാമ്പും മത്സരവും: സംഘാടക സമിതി രൂപീകരിച്ചു

text_fields
bookmark_border
സാംസ ബഹ്‌റൈൻ ‘വർണോത്സവ് 2026’ ചിത്രരചനാ ക്യാമ്പും മത്സരവും: സംഘാടക സമിതി രൂപീകരിച്ചു
cancel

മനാമ: സാംസ്കാരിക സമിതി ബഹ്റൈൻ (സാംസ) സംഘടിപ്പിക്കുന്ന ആറാമത് 'വർണ്ണോത്സവ് 2026' ചിത്രരചനാ ക്യാമ്പിന്റെയും മത്സരത്തിന്റെയും സംഘാടക സമിതി രൂപീകരിച്ചു. അദ്‌ലിയയിലെ ഓറാ ആർട്സ് സെന്ററിൽ വെച്ച് ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

​സമിതി പ്രസിഡന്റ് റിയാസ് കല്ലമ്പലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി സിത്താര മുരളീകൃഷ്ണൻ സ്വാഗതം ആശംസിച്ചു. സാംസ ഉപദേശക സമിതി അംഗം അനിൽകുമാർ എ.വി. യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

​ പരിപാടിയുടെ പോസ്റ്റർ പ്രകാശനം മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ നിർവഹിച്ചു. ബഹ്റൈനിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. ​സംഘാടക സമിതി ഭാരവാഹികൾ: യർമാൻ: എബ്രഹാം ജോൺ, ജനറൽ കൺവീനർ: മനീഷ് പുന്നോത്ത്, ജോയിന്റ് കൺവീനർമാർ: വത്സരാജ്, അനിൽകുമാർ എ.വി., ഇൻഷ റിയാസ്, വിനീത് മാഹി. വർണ്ണോത്സവ് 2026 ചിത്രരചനാ ക്യാമ്പും മത്സരവും നവംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതൽ അദ്‌ലിയയിലെ ഓറാ ആർട്സ് സെന്ററിൽ വെച്ച് മൂന്ന് വിഭാഗങ്ങളിലായി നടത്തപ്പെടും. ​

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sams Varnaolsavam Painting Camp
Next Story