Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതിരുനബി കാലം തേടുന്ന...

തിരുനബി കാലം തേടുന്ന കാരുണ്യം': സമസ്ത ഉമ്മുൽ ഹസം ഏരിയ നബിദിന ക്യാമ്പയിൻ സമാപിച്ചു

text_fields
bookmark_border
തിരുനബി കാലം തേടുന്ന കാരുണ്യം: സമസ്ത ഉമ്മുൽ ഹസം ഏരിയ നബിദിന ക്യാമ്പയിൻ സമാപിച്ചു
cancel
camera_alt

സമസ്ത ഉമ്മുൽ ഹസം ഏരിയ നബിദിന ക്യാമ്പയിൻ

മനാമ: സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ കമ്മിറ്റി 'തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലം കാലം തേടുന്ന കാരുണ്യം' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച നബിദിന ക്യാമ്പയിന് ആവേശോജ്ജ്വല സമാപനം. റബീഉൽ അവ്വൽ ഒന്ന് മുതൽ 12 വരെ മർകസ് ദാറുൽ ഉലൂമിൽ വെച്ച് കോർഡിനേറ്റർ ബഷീർ ദാരിമിയുടെ നേതൃത്വത്തിൽ മൗലീദ് മജ്ലിസുകൾ നടന്നു.

റബീഉൽ അവ്വൽ 12ന് പുലർച്ചെ മൂന്ന് മണിക്ക് പ്രത്യേക മൗലീദ് പരിപാടിയും തുടർന്ന് പതാക ഉയർത്തലും നടന്നു. ഉമ്മുൽ ഹസം സമസ്ത പ്രസിഡന്‍റ് നസീർ സാഹിബ് കുറ്റ്യാടി പതാക ഉയർത്തൽ കർമ്മത്തിന് കാർമ്മികത്വം വഹിച്ചു.

വൈകുന്നേരം അഞ്ചുമണി മുതൽ രാത്രി 11 മണി വരെ കരാവലി റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കലാപരിപാടികളും നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം സമസ്ത ബഹ്റൈൻ ഉപാധ്യക്ഷനും റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്‍റുമായ സയ്യിദ് യാസിർ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നസീർ സാഹിബ് കുറ്റ്യാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഷീർ ദാരിമി സ്വാഗതം പറഞ്ഞു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്. എം. അബ്ദുൽ വാഹിദ്, കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഷാഫി പാറക്കട്ട തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

വിവിധ ഏരിയകളിലെ പ്രമുഖ നേതാക്കൾ, ഉസ്താദുമാർ, മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ആക്ടിങ് സെക്രട്ടറി അർഷാദ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewscampaignBahrain News
News Summary - Samastha Umm Al-Hazm Prophet’s Day Campaign Concludes
Next Story