സമസ്ത നൂറാം വാർഷികം; ഐ.സി.എഫ് സൽമാബാദ് വിളംബരം നടത്തി
text_fieldsഐ.സി.എഫ് സമസ്ത സന്ദേശ പ്രചരണ കാമ്പയിൻ സൽമാബാദ് റീജൻ വിളംബരം
അബൂബക്കർ ലത്വീഫി നിർവഹിക്കുന്നു
മനാമ: ‘മനുഷ്യർക്കൊപ്പം’ ശീർഷകത്തിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷികത്തിന്റെ ഭാഗമായി ഐ.സി .എഫ് ആചരിക്കുന്ന സന്ദേശ പ്രചാരണ കാമ്പയിനിന്റെ സൽമാബാദ് സെൻട്രൽ തല വിളംബരം ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് കെ.കെ. അഖൂബക്കർ ലത്വീഫി നിർവഹിച്ചു.
ജനുവരി ഒന്നു മുതൽ ഫെബ്രുവരി 10 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിന്റെ ഭാഗമായി വിവിധ പദ്ധതി പ്രവർത്തനങ്ങൾ യൂനിറ്റ്, റീജിയൻ ഘടകങ്ങളിലായി സംഘടിപ്പിക്കും. കാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി 33 അംഗ ടീം സെന്റിനറിക്ക് രൂപം നൽകി.
ഭാരവാഹികളായി ഷാജഹാൻ കൂരിക്കുഴി (ചെയർമാൻ), വി. പി. കെ. മുഹമ്മദ് വടകര (ജനറൽ കൺവീനർ), അഷ്റഫ് കോട്ടക്കൽ(ഫിനാൻസ് കൺവീനർ) വൈ.കെ നൗഷാദ്, അഷറഫ് ബോവിക്കാനം, അർഷാദ് ഹാജി (വൈസ് ചെയർമാൻ), ഹംസ ഖാലിദ് സഖാഫി,അമീറലി ആലുവ, അൻസാർ വെള്ളൂർ, യൂനുസ് മുടിക്കൽ, റഹീം താനൂർ ( ജോ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.സൽമാബാദ് സുനി സെന്ററിൽ റീജിയൻ പ്രസിഡന്റ് അബ്ദുറഹിം സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ നാഷനൽ സെക്രട്ടറി നൗഫൽ മയ്യേരി ഉദ്ഘാടനം ചെയ്തു.
അബൂബക്കർ ലത്വീഫി, ഹംസ ഖാലിദ് സഖാഫി, ഷാജഹാൻ കെ.ബി സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ല രണ്ടത്താണി സ്വാഗതവും സെന്റിനറി കൺവീനർ വി.പി.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

