സമസ്ത നൂറാം വാർഷികം: സെന്റിനറി ടീം രൂപവത്കരിച്ചു
text_fieldsഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി അംഗങ്ങൾ
മനാമ: സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷിക പ്രചാരണ പ്രവർത്തനങ്ങൾക്ക് ബഹ്റൈനിൽ തുടക്കമായി. മനുഷ്യർക്കൊപ്പം എന്ന ശീർഷകത്തിൽ ഡിസംബർ 20 മുതൽ ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കുന്ന കർമസാമയികത്തിന്റെ ഭാഗമായി ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി വിവിധ പദ്ധതി പ്രവർത്തനങ്ങൾക്ക് രൂപം നൽകി.
ജനസമ്പർക്കം, ഉണർത്തുജാഥ, സമസ്ത പഠനം, പ്രഭാഷണങ്ങൾ, സ്നേഹ സംഗമങ്ങൾ എന്നിവ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും. പ്രവർത്തനങ്ങൾക്ക് കെ.സി. സൈനുദ്ദീൻ സഖാഫി ചെയർമാനും കെ.കെ. അബൂബക്കർ ലത്വീഫി ജനറൽ കൺവീനറുമായ ടീം സെന്റിനറി ബഹ്റൈൻ നേതൃത്വം നൽകും. പി.എം. സുലൈമാൻ ഹാജിയാണ് ഫിനാൻസ് കൺവീനർ മറ്റ് ഭാരവാഹികളായി സയ്യിദ് അസ്ഹർ ബുഖാരി, മുഹ്സിൻ മുഹമ്മദ് ഹുസ്സൈൻ മദനി, ഉസ്മാൻ സഖാഫി, നിസാർ സഖാഫി കരുനാഗപ്പള്ളി, സി.കെ. അഹമ്മദ് ഹാജി (വൈസ് ചെയർമാൻ), സിയാദ് വളപട്ടണം, സി.എച്ച്. അഷ്റഫ് ഹാജി, അബ്ദു റഹീം സഖാഫി വരവൂർ, സിറാജ് തൽഹ, ഇർഷാദ് ആറാട്ടുപുഴ. (ജോ: കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു. ഇത് സംബന്ധമായി സൽമാബാദ് സുന്നി സെന്ററിൽ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.കെ. അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.സി. സൈനുദ്ദീൻ സഖാഫി, അഡ്വ: എം.സി. അബ്ദുൽ കരീം, മുഹ്സിൻ മുഹമ്മദ് ഹുസൈൻ മദനി, ഉസ്മാൻ സഖാഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ എന്നിവർ സംസാരിച്ചു. ശംസുദ്ദീൻ പൂക്കയിൽ സ്വാഗതവും ശിഹാബുദ്ദീൻ സിദ്ദീഖി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

