Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമസ്ത: ഗള്‍ഫ് സെക്ടര്‍...

സമസ്ത: ഗള്‍ഫ് സെക്ടര്‍ മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
സമസ്ത: ഗള്‍ഫ് സെക്ടര്‍ മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു
cancel
camera_alt

പ്രതീകാത്മക ചിത്രം

മനാമ: ഇസ്‌ലാമിക് എജ്യൂക്കേഷണല്‍ ബോര്‍ഡ് ഗൾഫ് സെക്ടറുകളിൽ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു .www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 98 സെന്ററുകളിലായി 2516 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 2503 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 160 സൂപ്പര്‍വൈസര്‍മാരുടെയും 15 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്. അഞ്ചാം തരത്തില്‍ 98.27 ശതമാനവും ഏഴാം തരത്തില്‍ 99.03 ശതമാനവും പത്താം തരത്തില്‍ 99 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 100 ശതമാനവും കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 25 മുതല്‍ മെയ് 3 വരെ പേപ്പര്‍ ഒന്നിന് നിശ്ചിത ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഐ.സി.എഫ്.എജ്യൂക്കേഷന്‍ സമിതിയെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resultBahrainMadrasa Public Examinationmanama.
News Summary - Samastha: Gulf Sector Madrasa Public Examination Results Announced
Next Story