സമസ്ത സ്ഥാപകദിനം പ്രൗഢമായി
text_fieldsസമസ്ത സ്ഥാപക ദിന പരിപാടി ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
മനാമ: സമസ്ത സ്ഥാപക ദിനത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി വിവിധ പരിപാടികളോടെ സ്ഥാപക ദിനം പ്രൗഢമാക്കി ബഹ്റൈന്റെ വിവിധ ഏരിയകളിൽ പതാക ഉയർത്തിയും, സമസ്ത സന്ദേശ പ്രഭാഷണങ്ങൾ നടത്തിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും സമസ്ത ചരിത്ര പ്രദർശനം നടത്തിയും ക്വിസ് പ്രോഗ്രാമുകൾ തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്.
മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന കേന്ദ്ര കമ്മിറ്റിയുടെ സമസ്ത സ്ഥാപകദിന പരിപാടിയിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ പതാക ഉയർത്തി ബഹുജന സംഗമവും ഉദ്ഘാടനം ചെയ്തു. റബീഅ ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബഹ്റൈൻ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ഖുർആൻ കലിഗ്രഫി ഗിന്നസ് വേൾഡ് റെക്കോഡ് ഹോൾഡർ ജസീം ഫൈസി എന്നിവർ ആശംസകൾ നേർന്നു. കേന്ദ്ര കമ്മിറ്റി സെക്രട്ടറിമാരായ ഹംസ അൻവരി മോളൂർ, ശഹീം ദാരിമി, റേഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അഷ്റഫ് അൻവരി, സമസ്ത ഏരിയ, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ നേതൃത്വം നൽകി സമസ്ത ബഹ്റൈൻ ജനറൽ സെകട്ടറി എസ്.എം. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു.പരിപാടിയിൽ സമസ്ത ജോ. സെക്രട്ടറി കെ.എം.എസ്. മൗലവി പറവണ്ണ സ്വാഗതവും, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

