Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമസ്ത സ്ഥാപകദിനാചരണവും...

സമസ്ത സ്ഥാപകദിനാചരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

text_fields
bookmark_border
സമസ്ത സ്ഥാപകദിനാചരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു
cancel

മനാമ: മുസ്ലിം കൈരളിയുടെ അഭിമാനകരമായ അസ്തിത്വത്തിന് ആത്മീയ തണൽ വിരിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അതിൻ്റെ സ്ഥാപക ദിനത്തിൽ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിൽ സ്ഥാപക ദിനാചരണവും പ്രാർത്ഥനാ സംഗമവും നടത്തി. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് പതാക ഉയർത്തി പരിപാടിക്കു തുടക്കം കുറിച്ചു. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്‍റ് ഹാഫിള് ശറഫുദ്ധീൻ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

സമസ്ത ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, മദ്റസ മുഅല്ലിമീങ്ങളായ കാസിം നജൂമി, അബ്ദു റഹ്‌മാൻ മുസ്‌ലിയാർ, ശിഹാബ് മൗലവി, സഈദ് മൗലവി, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, സമസ്ത മനാമ ഏരിയ ഓർഗനൈസിംഗ് സെക്രട്ടറി സജീർ പന്തക്കൽ, വൈസ് പ്രസിഡന്‍റ് ശൈഖ് റസാഖ്, സുബൈർ ഫ്രീഡം, ജോയിൻ്റ് സെക്രട്ടറിമാരായ സുലൈമാൻ പറവൂർ, അബ്ദുൽ റൗഫ്, മെമ്പർമാരായ മുഹമ്മദ് സ്വാലിഹ്, ശക്കീർ മാഹി, അബ്ദുൽ ജബ്ബാർ, ശമീർ വി.വി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaPrayer meetingFoundation Day Celebration
News Summary - Samastha Foundation Day celebration and prayer meeting organized
Next Story