സമസ്ത പ്രഭാഷണ പരമ്പരക്ക് തുടക്കമായി
text_fieldsമനാമ: സമസ്ത ഗുദൈബിയ കമ്മറ്റി സംഘടിപ്പിക്കുന്ന ത്രിദിന മത പ്രഭാഷണ പരമ്പരക്ക് പാകിസ്താന്‍ ക്ലബ്ബില്‍ തുടക്കമായി. പരിപാടി സമസ്ത ബഹ്റൈന്‍ പ്രസിഡൻറ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ വാഗ്മിയും സമസ്ത കൊല്ലം ജില്ല ജന.സെക്രട്ടറിയുമായ കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യ പ്രഭാഷണം നടത്തി. അഭയമാകേണ്ട സ്വന്തം ഭവനങ്ങള്‍ പീഢന കേന്ദ്രങ്ങളായി മാറുന്നത് വീടുകളിലെ ധാര്‍മ്മിക ബോധത്തിെൻറയും ആത്മീയതയുടെയും അഭാവം കൊണ്ടാണെന്നും നാടും വീടും പീഢനമുക്തമാകാന്‍ പ്രവാചക പാഠങ്ങള്‍ പിന്തുടരുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനെ മനുഷ്യനാക്കുന്നത് ധാർമിക ബോധമാണ്. അത് ഇളം പ്രായത്തിലേ കൈമാറണം. വസ്ത്ര ധാരണവും വാക്കും പ്രവൃത്തിയും ജീവിതവും കുഞ്ഞുനാൾ തൊട്ടേ ധാർമികതയിലധിഷ്ഠിതമാകാന്‍ മാതാപിതാക്കള്‍ മാതൃകയാകണം. കുട്ടികള്‍ മുതിര്‍ന്നവരാകുേമ്പാൾ അവരോട് മര്യാദകളെ കുറിച്ച് വാചാലരാകുന്ന രക്ഷിതാക്കള്‍ കതിരില്‍ വളം വെക്കുന്ന അർഥശൂന്യമായ പ്രവൃത്തിയാണ് ചെയ്യുന്നത്.കുട്ടികളെ ചെറുപ്പം മുതൽ മര്യാദകളും കടപ്പാടുകളും ബോധ്യപ്പെടുത്തണം. ഇക്കാര്യത്തിലെല്ലാം പ്രവാചക മാതൃക മുന്നിലുണ്ട്.പ്രവാസികളുടെ ജീവിതത്തില്‍ ധൂര്‍ത്തുകള്‍ ഏറെയാണെന്നും ഇത് ഖുര്‍ആന്‍ ശക്തമായി വിലക്കിയതാണെന്നും അദ്ദേഹം വിശദീകരിച്ചു. ചടങ്ങില്‍ ഹനീന്‍ അബ്ദുല്‍ ജലീൽ ഖിറാഅത്ത് നടത്തി. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ ബാഖവി കരുളായി ആശംസകളര്‍പ്പിച്ചു. മശൂദ് അല്‍നൂര്‍, കുട്ടൂസ മുണ്ടേരി, സെയ്ദ് മുഹമ്മദ് വഹബി, സലീം ഫൈസി, എ.സി.എ ബക്കര്‍, ശറഫുദ്ദീന്‍ മാരായമംഗലം, ഹാഷിം, മുസ്തഫ കളത്തില്‍ എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാന്‍ മാട്ടൂല്‍ സ്വാഗതവും നൂറുദ്ദീന്‍ മുണ്ടേരി നന്ദിയും പറഞ്ഞു.
പ്രഭാഷണ പരമ്പരയുടെ സമാപന ദിവസമായ തിങ്കളാഴ്ച സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നല്‍കും. കേരളീയ സമാജത്തില്‍ രാത്രി 8.30നാണ് പരിപാടി ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
