സമസ്ത പൊതുപരീക്ഷ -മുഹറഖ് ഐനുൽ ഹുദാ മദ്റസക്ക് മികച്ച ജയം
text_fieldsഅഷ്ഫാൻ അബൂബക്കർ, മുഹമ്മദ് സിനാൻ, മുഹമ്മദ് അബ്ദുൽ ജലീൽ, ഷെർവിൻ ഷാനവാസ്, ഫാത്തിമ ഷിഫ
മനാമ: മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസക്ക് സമസ്ത പൊതു പരീക്ഷയിൽ ഏഴാം ക്ലാസിൽ നൂറു ശതമാനം ജയം. രണ്ടു ഡിസ്റ്റിങ്ഷനും രണ്ടു ഫസ്റ്റ് ക്ലാസും ലഭിച്ചു. അഞ്ചാം ക്ലാസിൽ മൂന്ന് ഡിസ്റ്റിങ്ഷനും രണ്ടു ഫസ്റ്റ് ക്ലാസും നേടി. ഏഴാം ക്ലാസിൽ മുഹമ്മദ് സിനാനും അഷ്ഫാൻ അബൂബക്കറും ഡിസ്റ്റിങ്ഷൻ നേടി. അഞ്ചാം ക്ലാസിൽ മുഹമ്മദ് അബ്ദുൽ ജലീലും ഷെർവിൻ ഷാനവാസും ഫാത്തിമ ഷിഫയും ഡിസ്റ്റിങ്ഷൻ നേടി. മുഹറഖ് ഏരിയ കമ്മിറ്റി പ്രസിഡൻറ് റിയോ അബ്ദുൽ കരീം, മദ്റസ കൺവീനർ മുസ്തഫ കരുവാണ്ടി, സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻറ് കെ.യു. അബ്ദുൽ ലത്തീഫ് എന്നിവർ വിജയികളെയും അധ്യപകരെയും അനുമോദിച്ചു.

