സമസ്ത മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ പ്രവേശനോത്സവം
text_fieldsസമസ്ത മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ പ്രവേശനോത്സവത്തിൽ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് വാഹിദ് അൽ ഖറാത്ത സംസാരിക്കുന്നു
മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ പ്രവേശനോത്സവത്തിൽ ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് വാഹിദ് അൽ ഖറാത്ത മുഖ്യാതിഥിയായി. സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ വർഷത്തെ പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിച്ചു.
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞഹമദ് ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈൻ ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതവും സ്വദർ മുഅല്ലിം അശ്റഫ് അൻവരി എളനാട് ആമുഖഭാഷണവും നടത്തി. ഹാഫിള് ശറഫുദ്ദീൻ മൗലവി ഖുർആൻ പാരായണം നടത്തി.
അറബി പ്രമുഖരായ ജാസിം സബ്ത്ത്, ശൈഖ് ഇസ്മായിൽ, സമസ്ത ബഹ്റൈൻ കേന്ദ്ര നേതാക്കളായ സഹീർ കാട്ടാംപള്ളി, കളത്തിൽ മുസ്തഫ, കാസിം റഹ് മാനി, മനാമ കമ്മിറ്റി ഭാരവാഹികളായ ജാഫർ കൊയ്യാട്, നവാസ് കുണ്ടറ, സുബൈർ അത്തോളി, ശൈഖ് റസാഖ്, സുലൈമാൻ പറവൂർ, റഊഫ് കണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു. പുതിയ അധ്യയന വർഷത്തെ അഡ്മിഷന് 33 450 553 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

