സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ വിദ്യാർഥികൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു
text_fieldsമനാമ: പുതുവത്സര ദിനത്തിൽ സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ അൽ ഹുദാ തഅ്ലീമുൽ ഖുർആൻ മർകസിലെ വിദ്യാർഥികൾക്കായി പഠന-വിനോദയാത്ര സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച യാത്ര രാത്രി 9 മണിവരെ നീണ്ടുനിന്നു. വിജ്ഞാനവും വിനോദവും ഒരുപോലെ നിറഞ്ഞ ഈ യാത്ര വിദ്യാർഥികൾക്ക് നവ്യാനുഭവമായി. യാത്രയുടെ ഭാഗമായി അൽ ദസ്മ ബേക്കറി ഫാക്ടറി, അൽ ജസ്റ ഓർഗാനിക് ഫാം, ഷെയ്ഖ് ഈസ മ്യൂസിയം, ദുറത്തുല് ബഹ്റൈൻ, അദാരി പാർക്ക് എന്നിവിടങ്ങളിൽ വിദ്യാർഥികൾ സന്ദർശിച്ചു. അൽ ജസ്റ ഓർഗാനിക് ഫാം സന്ദർശനത്തിനിടെ, വരും തലമുറക്ക് കൃഷിയുടെ പ്രാധാന്യവും വിവിധ കൃഷിരീതികളും വിളവെടുപ്പ് സംബന്ധമായ അറിവുകളും വിദ്യാർഥികൾക്ക് വിശദീകരിച്ചു.
പ്രായോഗിക പഠനത്തിന് ഏറെ സഹായകമായ അനുഭവമായിരുന്നു ഇത്. മർകസ് സദർ മുഅല്ലിം അസ്ലം ഹുദവിയുടെ നേതൃത്വത്തിൽ ഉസ്താദുമാരായ സൈദു മുഹമ്മദ്, വഹബി ഫായിസ് ഫൈസി, മുസ്തഫ മൗലവി എന്നിവർ വിദ്യാർഥികളെ അനുഗമിച്ചു. യാത്രയുടെ ടൂർ കോഓഡിനേറ്റർമാരായി മുഹമ്മദ് ജംഷി, ഖലീൽ റഹ്മാൻ വാരം, ഇസ്മായിൽ പറമ്പത്ത്, മുഹമ്മദ് കുഞ്ഞി, സലാം ചോല, കബീർ, അമീർ നന്തി, റിയാസ് കൊല്ലം, മുഹമ്മദ് ഫവാസ് (ആസ്റ്റർ) എന്നിവർ നിയന്ത്രിച്ചു. കമ്മിറ്റി ഭാരവാഹികളായ മഹ്മൂദ് മാട്ടൂൽ, സനാഫ് റഹ്മാൻ, സിറാജ്, അഫ്സൽ കോട്ടപ്പള്ളി എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
വിദ്യാഭ്യാസത്തിനൊപ്പം വിനോദവും സംസ്കാരവും സംയോജിപ്പിച്ച ഈ പഠനയാത്ര വിദ്യാർഥികളുടെ മാനസികവും ബൗധികവുമായ വളർച്ചക്ക് ഉണർവേകി. റമദാൻ കഴിഞ്ഞതിനുശേഷം മർകസിൽ പുതിയ അഡ്മിഷൻ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.കോൺടാക്ട് നമ്പർ : 38857795 , 39256178
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

