സമസ്ത ബഹ്റൈൻ മുഹർറം ദശദിന കാമ്പയിൻ തുടങ്ങി
text_fieldsസമസ്ത ബഹ്റൈൻ മുഹർറം ദശദിന കാമ്പയിൻ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനംചെയ്യുന്നു
മനാമ: സമസ്ത ബഹ്റൈൻ മുഹർറം ദശദിന കാമ്പയിന് മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസയിൽ തുടക്കംകുറിച്ചു. എസ്.എം. അബ്ദുൽവാഹിദിന്റെ അധ്യക്ഷതയിൽ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. യാസർ ജിഫ്രി തങ്ങൾ, മുസ്തഫ കളത്തിൽ, മജീദ് ചോലക്കോട് തുടങ്ങിയവർ സംസാരിച്ചു. ഷഹീർ കാട്ടാമ്പള്ളി സ്വാഗതവും അഷ്റഫ് കാട്ടിൽപീടിക നന്ദിയും പറഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ പ്രമുഖ പണ്ഡിതരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ വിവിധ ഏരിയകളിൽ പ്രഭാഷണങ്ങൾ, ഫാമിലി യുവജന വിദ്യാർഥിസംഗമങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ പഠനക്ലാസുകൾ, ക്വിസ് പ്രബന്ധരചന മത്സരങ്ങൾ, ഏകദിന പഠന ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.