സമസ്ത ബഹ്റൈൻ മീലാദ് കാമ്പയിന് പ്രൗഢമായ സമാപനം
text_fieldsസമസ്ത ബഹ്റൈൻ മീലാദ് കാമ്പയിൻ സമാപന സമ്മേളനം
മനാമ: 'നീതി നീങ്ങുന്ന ലോകം; നീതി നിറഞ്ഞ തിരുനബി' ശീർഷകത്തിൽ സമസ്ത ബഹ്റൈൻ മീലാദ് കാമ്പയിനിന്റെ ഭാഗമായി ഒരുമാസമായി നടത്തിവന്ന പരിപാടികൾ സമാപിച്ചു. ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന പൊതുസമ്മേളനം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യാതിഥിയായി പങ്കെടുത്ത സമ്മേളനത്തിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്റും മീലാദ് കാമ്പയിൻ സ്വാഗതസംഘം ചെയർമാനുമായ ഫഖ്‌റുദ്ദീൻ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
ബഹ്‌റൈൻ ശൂറാ കൗൺസിൽ ജഡ്ജ് ശൈഖ് ഹമദ് സാമി ഫാദിൽ അൽ ദോസരി ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ സ്വദേശി പൗരപ്രമുഖർ, സമസ്ത ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
കെ.എം.സി.സി ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സമസ്ത ബഹ്റൈൻ കേന്ദ്ര ഭാരവാഹികളായ യാസർ ജിഫ്രി മുഹമ്മദ് മുസ്‍ലിയാർ എടവണ്ണപ്പാറ, സൈദ് മുഹമ്മദ് വഹബി, മുസ്തഫ കളത്തിൽ, അശ്റഫ് കാട്ടിൽപീടിക, ശഹീർ കാട്ടാമ്പള്ളി, ശറഫുദ്ദീൻ മാരായമംഗലം, ശാഫി വേളം, നൗഷാദ് ഹമദ് ടൗൺ, ബഹ്റൈൻ ജംഇയ്യതുൽ മുഅല്ലിമീൻ സെക്രട്ടറി റഷീദ് ഫൈസി കമ്പളക്കാട്, എസ്.കെ.എസ്.എഫ് സെക്രട്ടറി അബ്ദുൽമജീദ് ചോലക്കോട്, സാമൂഹിക പ്രവർത്തകരായ കെ.ടി. സലീം, ബഷീർ അമ്പലായി, ശൗക്കത്തലി, ചെമ്പൻ ജലാൽ, റഫീഖ് അഹമ്മദ്, ആസ്റ്റർ ഹെൽത്ത് സെന്റർ മാനേജർ ഷാനവാസ്, സമസ്ത ഏരിയ കോഓഡിനേറ്റർമാരായ അശ്‌റഫ് അൻവരി ചേലക്കര, ശറഫുദ്ദീൻ മൗലവി, ശംസുദ്ദീൻ ഫൈസി, അസ്‍ലം ഹുദവി, ബശീർ ദാരിമി എന്നിവർ വേദിയിൽ സന്നിഹിതരായി.
ജിഫ്രി മുത്തുക്കോയ തങ്ങൾക്കും ഫഖ്റുദ്ദീൻ തങ്ങൾക്കുമുള്ള സമസ്ത ബഹ്റൈന്റെ സ്നേഹാദരം ബഹ്‌റൈൻ ശൂറാ കൗൺസിൽ ജഡ്ജ് ശൈഖ് ഹമദ് അൽ ദോസരി സമ്മാനിച്ചു.
ബഹ്റൈനിലെ കോവിഡ് പ്രതിസന്ധികാലത്ത് ചെയ്ത സേവനങ്ങൾ മുൻനിർത്തി സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി ഏരിയ കമ്മിറ്റികൾക്കും പോഷക ഘടകങ്ങൾക്കും പ്രശംസാപത്രം കൈമാറി. കൺവീനർ എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതവും സമസ്ത ബഹ്റൈൻ ജന. സെക്രട്ടറി വി.കെ. കുഞ്ഞഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

