Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​മ​സ്ത ബ​ഹ്‌​റൈ​ൻ...

സ​മ​സ്ത ബ​ഹ്‌​റൈ​ൻ മീ​ലാ​ദ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
samastha
cancel
camera_alt

സ​മ​സ്ത ബ​ഹ്‌​റൈ​ൻ മീ​ലാ​ദ് കാ​മ്പ​യി​ൻ ഫ​ഖ്‌​റു​ദ്ദീ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നുs


മ​നാ​മ: 'നീ​തി നീ​ങ്ങു​ന്ന ലോ​കം നീ​തി​നി​റ​ഞ്ഞ തി​രു​ന​ബി' പ്ര​മേ​യ​ത്തി​ൽ സ​മ​സ്ത ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു​മാ​സം നീ​ളു​ന്ന ന​ബി​ദി​ന പ​രി​പാ​ടി​ക്ക് തു​ട​ക്കം​കു​റി​ച്ചു. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സ​മ​സ്ത ബ​ഹ്‌​റൈ​ൻ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള 17 ഏ​രി​യ​ക​ളി​ലും ഒ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ മൗ​ലി​ദ് സ​ദ​സ്സു​ക​ൾ, മീ​ലാ​ദ് ക്വി​സ്, മീ​ലാ​ദ് ഫെ​സ്റ്റ്, ലൈ​വ് ഷോ ​പ്രോ​ഗ്രാം, ച​രി​ത്ര​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. സ​മ​സ്ത മ​നാ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സം​ഗ​മം സ​മ​സ്ത ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് ഫ​ഖ്‌​റു​ദ്ദീ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​ച​ക​ച​ര്യ​യും ജീ​വി​ത​വീ​ക്ഷ​ണ​വും പ​ര​മാ​വ​ധി പ്ര​ച​രി​പ്പി​ച്ച് ജ​ന​ങ്ങ​ളി​ൽ സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​നു​ള്ള മാ​ർ​ഗ​വും പ്ര​തീ​ക്ഷ​യും ന​ൽ​കു​ക എ​ന്ന​താ​ണ് കാ​മ്പ​യി​ൻ​കൊ​ണ്ട് സ​മ​സ്ത ബ​ഹ്‌​റൈ​ൻ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്.

യോ​ഗ​ത്തി​ൽ ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്ദു​റ​ഹ്മാ​ൻ കോ​യ ത​ങ്ങ​ൾ, സ​മ​സ്ത കോ ​ഓ​ഡി​നേ​റ്റ​ർ അ​ഷ്‌​റ​ഫ് അ​ൻ​വ​രി, ഹാ​ഫി​ള് ശ​റ​ഫു​ദ്ദീ​ൻ, നൗ​ഷാ​ദ് ഹ​മ​ദ് ടൗ​ൺ, ശ​റ​ഫു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം, മു​സ്ത​ഫ ക​ള​ത്തി​ൽ, ന​സീ​ർ ഇ​ഷ്ടം, ഇ​സ്മാ​യി​ൽ പ​യ്യ​ന്നൂ​ർ, മു​ഹ​മ്മ​ദ് ഹാ​ജി ഗോ​ൾ​ഡ​ൻ ഗേ​റ്റ്, വി.​എ​ച്ച്. അ​ബ്ദു​ല്ല, ന​വാ​സ് കു​ണ്ട​റ, സു​ബൈ​ർ അ​ത്തോ​ളി, ജാ​ഫ​ർ ക​ണ്ണൂ​ർ, സ​ജീ​ർ പ​ന്ത​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

യോ​ഗ​ത്തി​ൽ സ​മ​സ്ത സെ​ക്ര​ട്ട​റി സ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ഷാ​ഫി വേ​ളം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samasta BahrainCampaign Launched
Next Story