വിശ്വാസികൾ ഹൃദയശുദ്ധീകരണത്തോടെ റമദാനെ വരവേൽക്കണം -മുബശ്ശിർ തങ്ങൾ ജമലുല്ലൈലി
text_fields(1)സമസ്ത ബഹ്റൈൻ ഇസ്തിഖ്ബാൽ റമദാൻ ബഹുജന സംഗമത്തിൽ മുബശ്ശിർ തങ്ങൾ ജമലുല്ലൈലി മുഖ്യ പ്രഭാഷണവും ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനവും നിർവഹിക്കുന്നു , പരിപാടി. (2)വീക്ഷിക്കുന്ന സദസ്സ്
മനാമ: വിശുദ്ധ റമദാനിലെ ചൈതന്യത്തെ ഏറ്റുവാങ്ങാൻ പാകത്തിൽ പ്രാർഥന കൊണ്ടും നിയ്യത്ത് കൊണ്ടും ഹൃദയ വിശുദ്ധിയോടെ റമദാനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ മുബഷിർ തങ്ങൾ ജമലുല്ലൈലി പറഞ്ഞു. ഹൃദയ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും ദുർചിന്തയിൽ മനംമയക്കി ചിന്താശേഷിയെ പണയപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ബഹ്റൈൻ ഇസ്തിഖ്ബാൽ റമദാൻ ബഹുജന സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു തങ്ങൾ. സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു.
സമസ്ത വർക്കിങ് പ്രസിഡന്റ് വി.കെ കുഞ്ഞിമുഹമ്മദാജി അധ്യക്ഷത വഹിച്ചു. മുബശ്ശിർ തങ്ങൾക്കുള്ള സമസ്ത ബഹ്റൈന്റെ ആദരം ബിസ്ത് അണിയിച്ച് ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങളും മെമന്റോ നൽകി ബഹ്റൈൻ സമസ്ത ട്രഷറർ എസ്.കെ. നൗഷാദും നിർവഹിച്ചു. സമസ്ത ഏരിയ കമ്മിറ്റികളും ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീനും എസ്.കെ.എസ്.എസ്.എഫ് നേതാക്കളും തങ്ങൾക്ക് സ്നേഹാദരവുകൾ നൽകി.
സമസ്ത ഓർഗനൈസിങ് സെക്രട്ടറി മജീദ് ചോലക്കോട്, കേന്ദ്ര നേതാക്കളായ യാസർ ജിഫ്രി തങ്ങൾ, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, ഹാഫിള് ശറഫുദ്ദീൻ മൗലവി, ഹംസ അൻവരി, ഷഹീം ദാരിമി, ലത്വിഫ് പയന്തോങ്ങ്, റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ നേതാക്കളായ ബഷീർ ദാരിമി, അശ്റഫ് അൻവരി ചേലക്കര, എസ്.കെ.എസ്.എസ് എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ തുടങ്ങിയവർ സംബന്ധിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സ്വാഗതവും ജോ. സെക്രട്ടറി കെ.എം.എസ് മൗലവി പറവണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

