സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ മദ്റസ പ്രവേശനോത്സവം
text_fieldsസമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ മദ്റസ പ്രവേശനോത്സവം
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ അൽഹുദാ തഅലീമുൽ ഖുർആൻ മദ്റസയിൽ പുതിയ അധ്യയന വർഷത്തിലെ പഠനാരംഭം പ്രൗഢമായ പ്രവേശനോത്സവത്തോടെ നടന്നു. ‘നേരറിവ് നല്ലനാളേക്ക്’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച മിഹ്റജാനുൽ ബിദായ പരിപാടി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ വിദ്യാർഥികൾക്ക് ആദ്യക്ഷരം കുറിച്ചു നൽകി പഠനോത്സവം ഉദ്ഘാടനം ചെയ്തു. ഹൂറ ചാരിറ്റി സൊസൈറ്റി ചെയർമാനും സാമൂഹിക പ്രവർത്തകനുമായ റാഷിദ് ആൽ അസൂമി മുഖ്യാതിഥിയായി. സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി, സുലൈമാൻ പരവൂർ, അലി മിർസ, ഷംസീർ പൊന്നമ്പത്, പി.ടി.എ പ്രസിഡന്റ് സജീർ, കമ്മിറ്റി ട്രഷറർ മുസ്തഫ എലൈറ്റ്, മറ്റു കമ്മിറ്റി അംഗങ്ങൾ, പൗര പ്രമുഖർ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
മദ്റസ സദർ മുഅല്ലിം അസ്ലം ഹുദവി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജോയിന്റ് സെക്രട്ടറി സിറാജ് വാകയാട് സ്വാഗതം ആശംസിച്ചു. ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ കിളയിൽ നന്ദി പ്രകാശിപ്പിച്ചു. വർണാഭമായ പരിപാടികളോടെയാണ് വിദ്യാർഥികളെ മദ്റസയിലേക്ക് വരവേറ്റത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.