‘സമന്വയം 25’ കലാസാംസ്കാരിക പരിപാടിക്ക് തുടക്കം
text_fields‘സമന്വയം 25’ കലാസാംസ്കാരിക പരിപാടിയുടെ ഉദ്ഘാടന വേളയിൽനിന്ന്
മനാമ: കലയിലൂടെ ഹൃദയങ്ങളിലേക്ക് എന്ന മുദ്രാവാക്യത്തോടെ നൗക ബഹ്റൈൻ ബി.എം.സിയുമായി സഹകരിച്ചു നടത്തുന്ന മൂന്നുമാസം നീണ്ടുനിൽക്കുന്ന സമന്വയം 25 എന്ന കലാസാംസ്കാരിക പരിപാടി, പ്രശസ്ത സാമൂഹിക പ്രവർത്തക കാത്തു സച്ചിൻ ദേവ് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.
നൗക ബഹ്റൈൻ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ബിനുകുമാർ കൈനാട്ടി അധ്യക്ഷത വഹിച്ചു. പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതരാത്ത്, മിനി മാത്യു, ഹേമ വിശ്വംഭരൻ, യു.കെ. ബാലൻ, ഇ.വി രാജീവൻ എന്നിവർ സംസാരിച്ചു.
തുടർന്ന് ബഹ്റൈനിലെ മുതിർന്ന മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ മോഡറേറ്റർ ആയി നടന്ന പ്രവാസലോകത്തെ പെണ്ണനുഭവങ്ങൾ എന്ന പരിപാടിയിൽ ബഹ്റൈനിലെ സ്ത്രീകളുടെ പ്രവാസലോകത്തെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ടോക്ക് ഷോ ബഹ്റൈനിലെ സാമൂഹികരംഗത്ത് ഒരു നവ്യാനുഭവമായി മാറി. ചടങ്ങിൽ സിനി ബിനുകുമാർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

