Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുസ്തകോത്സവം: സാംസ്കാരിക സമ്മേളനത്തിൽ മനോജ് കുറൂർ പെങ്കടുത്തു
text_fieldsbookmark_border
മനാമ: കേരളീയ സമാജം പുസ്തകോത്സവത്തിെൻറ എട്ടാം ദിനമായ ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനത്തിൽ എഴുത്തുകാരൻ മനോജ് കുറൂർ മുഖ്യാതിഥിയായി പെങ്കടുത്തു. ബഹ്റൈൻ പ്രവാസിയായ ആദർശ് മാധവൻകുട്ടി എഴുതിയ ‘മാനുഷം’ എന്ന കഥാസമാഹാരം ചടങ്ങിൽ മനോജ് കുറൂർ പ്രകാശനം ചെയ്തു.തുടർന്ന് ‘സമകാലിക കല: സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. ഉപരിപ്ലവതയുടെ കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.എത്ര ഉറപ്പേറിയതാണ് ഉപരിപ്ലവത എന്ന് ചോദിച്ചുപോകുന്നു. ഇത് എഴുത്തിലും കടന്നുവരുന്നുണ്ട്. ഇതാണ് എഴുത്തുകാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. ചില തന്ത്രങ്ങളിലൂടെ സാഹിത്യ ലോകത്ത് എത്താനും പ്രശസ്തി നേടാനുമുള്ള സാഹചര്യമുണ്ട്. അത് വലിയ ദുരന്തമായി തീർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
