ജനസമുദ്രമായി സമാജം ഓണസദ്യ
text_fieldsകേരളീയസമാജത്തിലെ ഓണസദ്യയിൽനിന്ന്
മനാമ: അയ്യായിരത്തോളം പേർ പങ്കെടുത്ത ബഹ്റൈൻ കേരളീയസമാജത്തിലെ ഓണസദ്യ ശ്രദ്ധേയമായി. പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മുപ്പതിലധികം വിഭവങ്ങളാണ് ഒരുക്കിയത്. ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാനും പ്രമുഖ വ്യവസായിയുമായ അബ്ദുറഹ്മാൻ മുഹമ്മദ് ജുമാ, നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഇറ്റലി അംബാസഡർ പൗള അമേഡ, എന്നിവരടക്കം പ്രമുഖർ സദ്യയിൽ പങ്കെടുത്തു. നിരവധി സ്വദേശികളും സദ്യ ആസ്വദിച്ചു.
അടപ്രഥമൻ, പാൽപായസം, ചെറുപ്പരിപ്പ് പായസം, കുമ്പളങ്ങ പായസം എന്നിവയടക്കം എല്ലാവരേയും ആകർഷിച്ചു.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കൺവീനർ സുനേഷ് സാസ്ക്കോ, ഓണസദ്യ കൺവീനർ ഉണ്ണിനായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് തയാറാക്കിയത്.

