Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 2:08 PM IST Updated On
date_range 29 Aug 2017 2:08 PM ISTബഹ്റൈൻ കേരളീയ സമാജം എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsbookmark_border
camera_alt?????, ?????? ????, ??.??. ????????
മനാമ: കേരളീയ സമാജം 70ാം വാർഷികത്തോടനുബന്ധിച്ച് മിഡിൽ ഈസ്റ്റിലെ മികച്ച വ്യവസായികൾക്കായി ഏർപ്പെടുത്തിയ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. കെ.ജി. ബാബുരാജിന് ബി.കെ.എസ് ഔട്സ്റ്റാൻറിങ് ബിസിനസ് ഐക്കൺ അവാഡും അലക്സ് ബേബി, ദേവൻ എന്നിവർക്ക് ബി.കെ.എസ് ബിസിനസ് എക്സലൻസ് അവാർഡുമാണ് നല്‍കുകയെന്ന് പ്രസിഡൻറ് പി.വി.രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എൻ.കെ. വീരമണി എന്നിവര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സംരംഭകത്വ മികവിന് നല്‍കുന്ന അംഗീകാരമാണ് ഔട്സ്റ്റാൻറിങ് ബിസിനസ് ഐക്കൺ അവാർഡ്. പ്രമുഖ എൻജിനിയറായ ബാബുരാജ് സൗദി^ബഹ്റൈൻ കോസ്വെ, ഖലീഫ ബിൻ സൽമാൻ പോർട്, അംവാജ് ഐലൻറ്, ദുറാത്തുൽ ബഹ്റൈൻ, ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബർ, ലുലു, സിറ്റി സെൻറർ, ബിസിനസ് ബേ എന്നിവയില്‍ അദ്ദേഹത്തിെൻറ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കേരള സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഓണഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ എട്ടിന് നടക്കുന്ന ചടങ്ങില്‍ അവാർഡ് സമ്മാനിക്കും.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ മെക്കാനിക്കൽ എൻജിനീയര്‍ അലക്സ് ബേബിക്കും കഴിഞ്ഞ 28 വർഷത്തോളമായി ബഹ്റൈൻ വ്യവസായിയായ ദേവനുമാണ് ഈ വര്‍ഷത്തെ ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിക്കുന്നത്. അലക്സ് ബേബി ഇലക്ട്രോ-മെക്കാനിക്കൽ എൻജിനീയറിങ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. ബഹ്റൈൻ പ്രോട്ടോക്, ഖത്തറിലെ ഗ്ലോബൽ മെക്കാനിക്കൽ എൻജിനീയറിങ് തുടങ്ങി നിരവധി കമ്പനികള്‍ അദ്ദേഹത്തിനുണ്ട്.
തൃശൂർ സ്വദേശിയായ ദേവൻ 30 വർഷത്തോളമായി ബഹ്റൈനിലെ പ്രമുഖ വ്യവസായിയാണ്. ‘കളേഴ്സ് ഗ്രൂപ്പിെൻറ’യും ‘ക്ഷേത്ര’യുടെയും സ്ഥാപകനാണ്. സെപ്റ്റംബര്‍ ഒന്നിന് നടക്കുന്ന ചടങ്ങില്‍ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഇരുവർക്കും അവാർഡ് സമ്മാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story