Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഇന ഓണാഘോഷം 2026

text_fields
bookmark_border
എഇന ഓണാഘോഷം 2026
cancel

മനാമ: സൽമാനിയ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നഴ്‌സുമാരുടെ കൂട്ടായ്മയായ എഇനയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സിസ്റ്റർ ജോലൈറ്റ് സ്വാഗതം ആശംസിച്ച പരിപാടിയിൽ സിസ്റ്റർ റാണി, അലൻ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

ലൈറ്റ് ഫ്യൂഷൻ ഗാനങ്ങൾ, ഗ്രൂപ് ഡാൻസ്, വിവിധതരം ഗെയിമുകൾ, ആവേശകരമായ വടംവലി തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സിസ്റ്റർമാരായ ബിന്ദു, ഷോളി, ബ്ലെസി, സെമി, സിനു, കുഞ്ഞമ്മ, ജോർജ്, അനിൽ, അലൻ, അരുൺ, സനീഷ് എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു. സ്നേഹവും സൗഹൃദവും ഒരുമയും പങ്കുവെച്ച മനോഹരമായ ഓണാഘോഷമായി എഇന ഓണം മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AENA Organizes Vibrant Onam Celebration
Next Story