നാടൻ പന്തുകളിയിൽ സൽമാനിയ കിങ്സിന് കിരീടം
text_fieldsനാടൻ പന്തുകളിയിലെ വിജയികൾക്ക് സമ്മാനം കൈമാറിയപ്പോൾ
മനാമ: ബി.എം.സി ശ്രാവണ മഹോത്സവം 2025-ന്റെ ഭാഗമായി നടന്ന ബി.എം.സി. കെ.എൻ.ബി.എ. കപ്പ് 2025 സീസൺ 2 നാടൻ പന്തുകളി ഫൈനൽ മത്സരത്തിൽ സൽമാനിയ കിങ്സ് ടീം കിരീടം ചൂടി. ലെജൻഡ്സ് വിഭാഗം മത്സരത്തിൽ റിഫാ വാരിയേഴ്സ് ടീം വിജയം കൈവരിച്ചു. കെ.എൻ.ബി.എ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫൈനൽ മത്സരം ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ശ്രാവണ മഹോത്സവം 2025 ജനറൽ കൺവീനർ ബിബിൻ വർഗീസ് സ്വാഗതം ആശംസിച്ചു. ശ്രാവണ മഹോത്സവം 2025 ചെയർമാൻ സുധീർ തിരുനിലത്ത്, ചീഫ് കോഓഡിനേറ്റർ മണിക്കുട്ടൻ, ഇ.വി. രാജീവൻ, സൈദ് ഹനീഫ്, സിജു പുന്നവേലി, റസാഖ്, പ്രക്ഷോബ്, ഷറഫ്, ജേക്കബ്, തോമസ് ഫിലിപ് എന്നിവർ ആശംസകൾ നേർന്നു.
നാടൻ പന്തുകളി മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം സെപ്റ്റംബർ 27ന് ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന കെ.എൻ.ബി.എ. ഓണം-പൊന്നോണം ആഘോഷ പരിപാടിക്കിടെ നടന്നു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ മുഖ്യാതിഥിയായി പങ്കെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
സുധീർ തിരുനിലത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. കെ.എൻ.ബി.എ ചെയർമാൻ രഞ്ജിത്ത് കുരുവിള, ഇ.വി. രാജീവൻ എന്നിവർ ആശംസകൾ നേർന്നു. ബിബിൻ വർഗീസ്, മോനി ഓടിക്കണ്ടത്തിൽ, ഷറഫ്, സൈദ് ഹനീഫ്, അൻവർ നിലമ്പൂർ, കൺവീനർ ക്രിസ്റ്റി, കെ.എൻ.ബി.എ പ്രസിഡന്റ് ജിതിൻ കുട്ടപ്പൻ, രക്ഷാധികാരികളായ ഷോൺ പുന്നൂസ്, മോബി കുറിയാക്കോസ്, ബി.എം.സി എക്സിക്യൂട്ടിവ് മാനേജർ ജെമി ജോൺ, മണിക്കുട്ടൻ, വി.സി. ഗോപാലൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഒന്നാം സ്ഥാനക്കാർക്കുള്ള ഡേവിഡ് മെമ്മോറിയൽ ട്രോഫി ഷിജോ തോമസും, രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി കെ.എൻ.ബി.എയും സ്പോൺസർ ചെയ്തു.
ഓണം പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി തരംഗ ഓർക്കസ്ട്രയുടെ ഗാനസന്ധ്യ, പ്രമുഖ സിനിമ താരങ്ങളായ പൊള്ളാച്ചി മുത്തു (റമിത്ത്), ദിൽജിഷ മഹി എന്നിവരുടെ പ്രകടനവും അരങ്ങേറി. കെ.എൻ.ബി.എ കുട്ടികളുടെ മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ് എന്നിവയും, റിഥം മ്യൂസിക് ബാൻഡിലെ കുട്ടികൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും, സുമേഷ്, അമ്പിളി എന്നിവരുടെ കപ്പ്ൾ ഡാൻസും ശ്രദ്ധേയമായി. രക്ഷാധികാരി മോബി കുറിയാക്കോസ് പരിപാടി രേഖപ്പെടുത്തി. രാജേഷ് പെരുങ്ങുഴി, സഞ്ജു എന്നിവർ പരിപാടിയുടെ അവതാരകരായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

