Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖലീഫ ബിൻ സൽമാൻ പ്രസ്​...

ഖലീഫ ബിൻ സൽമാൻ പ്രസ്​ അവാർഡ്​  വിതരണം ചെയ്​തു

text_fields
bookmark_border
ഖലീഫ ബിൻ സൽമാൻ പ്രസ്​ അവാർഡ്​  വിതരണം ചെയ്​തു
cancel

മനാമ: രാജ്യത്തിനോടുള്ള കൂറ്​ എന്നും കാത്തുസൂക്ഷിക്കുന്നവരാണ്​ ബഹ്​റൈനിലെ മാധ്യമപ്രവർത്തകരെന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ബഹ്​റൈൻ മാധ്യമദിനാചരണത്തോടനുബന്ധിച്ച്​ രണ്ടാമത്​ ഖലീഫ ബിൻ സൽമാൻ പ്രസ്​ അവാർഡ്​ വിതരണം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾക്ക്​ പൊതുസമൂഹത്തിലുള്ള സുപ്രധാന സ്​ഥാനത്തെ അടിവരയിടുന്ന നയങ്ങളാണ്​ ഹമദ്​ രാജാവ്​ സ്വീകരിച്ചിട്ടുള്ളത്​. ഇതാണ്​ ബഹ്​റൈനി മാധ്യമങ്ങളുടെ വളർച്ചയിൽ നിർണായകമായത്​. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാപരമായി ഉറപ്പുനൽകുന്ന രാജ്യമാണ്​ ബഹ്​റൈൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​

സെയ്​ദ്​ സെഹ്​റ (മികച്ച കോളം-അക്​ബാറൽ ഖലീജ്​), സെയ്​ദ്​ അഹ്​മദ്​ റാഥി (മികച്ച അഭിമുഖം-അൽ അയാം), സഹ്​റ ഹബീബ്​ (മികച്ച അന്വേഷണാത്​മക റിപ്പോർട്ട്​-അൽ വതൻ), ഇബ്രാഹിം ഖലീൽ (മികച്ച ഫോ​േട്ടാ- അൽ ബിലാദ്​) എന്നിവരാണ്​ അവാർഡിന്​ അർഹരായത്​. ബഹ്​റൈൻ മാധ്യമങ്ങളുടെ ചരിത്രം വിശദമാക്കുന്ന പ്രദർശനവും പ്രധാനമന്ത്രി കണ്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman
News Summary - salman
Next Story