സൽമാബാദ് മീലാദ് ആഘോഷം; സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsചെയർമാൻ ഹാഷിം മുസ്ലിയാർ തിരുവനന്തപുരം,, ജനറൽ കൺവീനർ അമീർ അലി ആലുവ, ഫിനാൻസ് കൺവീനർ
അഷ്റഫ് കോട്ടക്കൽ
മനാമ: ഐ.സി.എഫ് ബഹ്റൈൻ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ മീലാദ് ആഘോഷങ്ങൾക്ക് സൽമാബാദ് റീജനിൽ ഒരുക്കമായി. ‘തിരുവസന്തം 1500’ എന്ന ശീർഷകത്തിൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന മീലാദ് കാമ്പയിനിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.ചെയർമാൻ ഹാഷിം മുസ്ലിയാർ തിരുവനന്തപുരം, ജനറൽ കൺവീനർ അമീർ അലി ആലുവ, ഫിനാൻസ് കൺവീനർ അഷ്റഫ് കോട്ടക്കൽ, വൈസ് ചെയർമാൻ ഷഫീക് മുസ്ലിയാർ, ഹംസ ഖാലിദ് സഖാഫി, യൂനുസ്, അൻസാർ വെള്ളൂർ, റഹീം താനൂർ, ജോയന്റ് കൺവീനർ അഷ്ഫാഖ് മാണിയൂർ, ഇസ്ഹാഖ് വലപ്പാട്, മൻസൂർ ചെമ്പ്ര, സിദീഖ് കോട്ടക്കൽ, ഷൗക്കത്ത്, ഫുസൈൽ എന്നിവരാണ് സ്വാഗതം സംഘം. പ്രോഗ്രാം, മൗലിദ് മജ്ലിസ്, മീലാദ് ഫെസ്റ്റ്, അന്നദാനം, വളണ്ടിയർ, പ്രചരണം തുടങ്ങി വിവിധ സബ് സമിതികൾക്കും രൂപം നൽകി.
കാമ്പയിന്റെ ഭാഗമായി റീജിയൻ തലത്തിലും യൂനിറ്റുകളിലുമാaxയി നൂറോളം മൗലിദ് സദസ്സുകൾ, മദ്ഹുറസൂൽ പ്രഭാഷണം, ഫാമിലി മീലാദ് മീറ്റ്, കുട്ടികളുടെ കലാപരിപാടികൾ, മീലാദ് ഫെസ്റ്റ്, മധുര പലഹാര വിതരണം എന്നിവ നടത്തപ്പെടും. വിവിധ പരിപാടിയിൽ പണ്ഡിതന്മാർ, അറബി പ്രമുഖർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. സെപ്റ്റംബർ അഞ്ച് വെള്ളിയാഴ്ച (റബീ ഉൽ അവ്വൽ 12) 11.30ന് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന മദ്ഹ് റസൂൽ കോൺഫറൻസിൽ പ്രമുഖ പ്രഭാഷകൻ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

