Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലാവധി കഴിഞ്ഞ ഇറച്ചി വിൽപ്പന: ബഹ്‌റൈനിൽ ഇറച്ചിക്കട പൂട്ടി; പ്രതിക്ക് തടവും പിഴയും ശിക്ഷ

text_fields
bookmark_border
കാലാവധി കഴിഞ്ഞ ഇറച്ചി വിൽപ്പന: ബഹ്‌റൈനിൽ ഇറച്ചിക്കട പൂട്ടി; പ്രതിക്ക് തടവും പിഴയും ശിക്ഷ
cancel

മനാമ: കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കൾ വിറ്റഴിച്ച കേസിൽ ഇറച്ചിക്കട അടച്ചുപൂട്ടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് ലോവർ ക്രിമിനൽ കോടതി ആറുമാസം തടവും 1,500 ബഹ്‌റൈൻ ദീനാർ പിഴയും ശിക്ഷ വിധിച്ചു.

കടയിൽ നിന്ന് വാങ്ങിയ ഇറച്ചിക്കും കോഴിക്കും ദുർഗന്ധമുണ്ടെന്നും ഇവയുടെ കാലാവധി കഴിഞ്ഞതാണെന്നും കാട്ടി ഒരു ഉപഭോക്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ കാലാവധി കഴിഞ്ഞ ഇറച്ചികൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ കണ്ടെടുത്തു. നിർമ്മാണ തീയതിയോ കാലാവധി അവസാനിക്കുന്ന തീയതിയോ രേഖപ്പെടുത്താത്ത ഉൽപ്പന്നങ്ങളും കടയിൽ സൂക്ഷിച്ചിരുന്നതായി വ്യക്തമായി.

ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരുന്നതെന്നും കടക്കുള്ളിൽ ഈച്ചകളും എലികളും മാലിന്യങ്ങളും നിറഞ്ഞ് അസഹ്യമായ സാഹചര്യമായിരുന്നുവെന്നും പരിശോധനാ സംഘം കണ്ടെത്തി. ശുചിത്വവും അറ്റകുറ്റപ്പണികളും പാലിക്കുന്നതിൽ കടുത്ത വീഴ്ചയാണ് സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും, പ്രോസിക്യൂഷൻ കട ഉടനടി അടച്ചുപൂട്ടാൻ ഉത്തരവിടുകയുമായിരുന്നു. സാക്ഷികളുടെയും പ്രതിയുടെയും മൊഴികൾ രേഖപ്പെടുത്തിയ ശേഷമാണ് കേസിൽ നടപടികൾ പൂർത്തിയാക്കിയത്. പൊതുജനാരോഗ്യത്തെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കുന്ന കുറ്റകൃത്യങ്ങൾ സമൂഹത്തിന് തന്നെ ഭീഷണിയാണെന്നും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sale of expired meat: Meat shop closed in Bahrain; accused sentenced to imprisonment and fine
Next Story