ശമ്പളം ഇനി അക്കൗണ്ട് വഴി
text_fieldsജമാൽ അബ്ദുൽ അസീസ് അൽ അലാവി
മനാമ: സ്വകാര്യമേഖലയിൽ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന വേതനസംരക്ഷണ സംവിധാനം ബഹ്റൈനിൽ മേയ് ദിനത്തിൽ നിലവിൽവന്നു. ആദ്യഘട്ടത്തിൽ വരുന്ന തൊഴിലുടമകളിൽ 92 ശതമാനം പേരും സംവിധാനത്തിൽ പങ്കാളികളായതായി ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. ശേഷിക്കുന്നവരെയും സംവിധാനത്തിൽ ചേർക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മൂന്ന് ഘട്ടങ്ങളായാണ് സംവിധാനം നടപ്പാക്കുന്നത്. 500ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ മേയ് ഒന്ന് മുതലും 50 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്ന് മുതലും ഒന്ന് മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ അടുത്ത ജനുവരി ഒന്നു മുതലുമാണ് സംവിധാനം നടപ്പാക്കേണ്ടത്. ആദ്യ ഘട്ടത്തിൽ തൊഴിലുടമകളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ജമാൽ അബ്ദുൽ അസീസ് അൽ അലാവി പറഞ്ഞു. ശമ്പളം നൽകുന്നതിന് സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലോ ബാങ്കിലോ ജീവനക്കാരുടെ പേരിൽ അക്കൗണ്ട് തുടങ്ങണം. സ്വദേശികൾക്കും പ്രവാസികൾക്കും ഇത് ബാധകമാണ്.
തൊഴിലുടമകൾ കൃത്യമായി ശമ്പളം നൽകുന്നുവെന്ന് ഉറപ്പാക്കാൻ ഇതുവഴി കഴിയും. ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ശമ്പളം വിതരണം ചെയ്തതിെൻറ പ്രതിമാസ റിപ്പോർട്ട് എൽ.എം.ആർ.എക്ക് നൽകണം.
കൃത്യമായി ശമ്പളവിതരണം നടക്കുന്നുണ്ടോയെന്ന് ഇൗ റിപ്പോർട്ട് പരിശോധിച്ച് എൽ.എം.ആർ.എ വിലയിരുത്തും. തുടക്കമെന്ന നിലയിൽ ആറ് മാസത്തെ ഗ്രേസ് പിരീയഡ് തൊഴിലുടമകൾക്ക് അനുവദിച്ചിട്ടുണ്ട്. സംവിധാനത്തിൽ ചേരുന്നതിനുള്ള തടസ്സങ്ങൾ പരിഹരിക്കാൻ എൽ.എം.ആർ.എയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

