മതസമൂഹങ്ങള്‍ക്കിടയില്‍ സഹവർത്തിത്വം സാധ്യമാകണം -കിരീടാവകാശി
text_fieldsമനാമ: വിവിധ മതസമൂഹങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വം സാധ്യമാകേണ്ടതുണ്ടെന്നും സമാധാനപൂര്‍ണമായ ജീവിതത്തിന് അത് അത്യന്താപേക്ഷിതമാണെന്നും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. റിഫ പാലസില്‍ സെൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി സഭ ദൃശ്യ തലവൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കിസ് ബാവയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിഫ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ മത സഹിഷ്ണുതയെക്കുറിച്ചും സമാധാനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും അവ നേടിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിെൻറ സാധ്യതകള്‍ ആരായുകയും ചെയ്തു. വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വം സാധ്യമാക്കുന്നതിന് ബഹ്റൈന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
