Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസജിയുടെ തുന്നൽക്കടയിൽ...

സജിയുടെ തുന്നൽക്കടയിൽ അറബികളുടെ  പെരുന്നാൾ വസ്​ത്രങ്ങൾ ഒരുങ്ങുന്നു

text_fields
bookmark_border
സജിയുടെ തുന്നൽക്കടയിൽ അറബികളുടെ  പെരുന്നാൾ വസ്​ത്രങ്ങൾ ഒരുങ്ങുന്നു
cancel

​മനാമ: ചെറിയ പെരുന്നാളിന്​  ദിനങ്ങൾ മാത്രമുളളപ്പോൾ, മനാമ സൂഖിലെ  തുന്നൽക്കടയിലിരുന്ന്​ ഉത്​സാഹത്തിലാണ്​​ മലയാളിയായ സജിയും സഹപ്രവർത്തകരും. അറബികളുടെ പെരുന്നാൾ വസ്​ത്രങ്ങൾ യഥാസമയം തുന്നിക്കൊടുക്കാനുള്ള തത്രപ്പാടിലാണ്​ അവർ. എല്ലാവരും നോമ്പ്​ പകുതിയാകു​േമ്പാഴാണ്​ തുണികളുമായി അളവെടുക്കാൻ എത്തുന്നത്​. പെരുന്നാളിന്​ മുമ്പ്​ കിട്ടുകയും വേണം. 

അതിനാൽ ഞങ്ങൾ വിശ്രമമില്ലാത്ത ​േജാലിയിലാ​െണന്ന്​ 29 വർഷമായി ബഹ്​റൈനിൽ തുന്നൽക്കാരനായി ജോലി ചെയ്യുന്ന സജി പറയുന്നു. കണ്ണൂർ^കോഴിക്കോട്​ അതിർത്തിയായ ചോമ്പാലയിൽ നിന്ന്​ 20 ാം വയസിൽ എത്തിയ ഇദ്ദേഹത്തി​​​െൻറ കടയിൽ ഇപ്പോൾ മലയാളികളായ മാഹിക്കാരൻ ഹരിദാസും മടപ്പള്ളിക്കാരൻ ബാബുവും ബംഗാളിയായ അമീറുമുണ്ട്​. അറബി പുരുഷൻമാർക്കും ആൺകുട്ടികൾക്കും വേണ്ട വസ്​ത്രങ്ങളെല്ലാം ഞങ്ങൾ തുന്നും. പെരുന്നാളിന്​ തോബിൻ എന്ന ളോഹ തുന്നാനാണ്​ കൂടുതൽ ഒാർഡറുകളുള്ളത്​. അതിനൊപ്പമുള്ള പാൻറായ ‘സർവാൾ’,രാത്രി വേഷമായ ‘ജലബിയ’ എന്നിവയും തുന്നാൻ ധാരാളംപേർ തുണികളുമായി വന്ന്​ അളവ്​ നൽകിയിട്ടുണ്ട്​. കുട്ടികൾക്ക്​ ഒാവർകോട്ട്​, ജാക്കറ്റ്​ എന്നിവയും ​ഗർഖാഉൗന്​ ഉപയോഗിക്കുന്ന പ്രത്യേക വേഷങ്ങൾ, തലയിലെ തട്ടത്തിനൊപ്പം ഉപയോഗിക്കുന്ന ഖത്തറ എന്നിവയെല്ലാം തയ്യാറാക്കി കൊടുക്കാറുണ്ടെന്ന്​ സജി പറയുന്നു. സ്വദേശികൾ വസ്​ത്രം വാങ്ങാൻ വരു​േമ്പാൾ സമ്മാനമായി ഇൗന്തപ്പഴം നൽകാറുണ്ടെന്നും സജി പറയുന്നു. വസ്​ത്രങ്ങൾ തുന്നു​​േമ്പാൾ അവർ ചെറിയ കാര്യങ്ങളിൽ പോലും വലിയ ശ്രദ്ധ പുലർത്തുന്നു. 

വസ്​ത്രങ്ങളുടെ നിലവാരം, ഡബിൾ സ്​റ്റിച്ച്​, എംബ്രോയിഡറി എന്നിവയിൽ എല്ലാം സൂക്ഷ്​മത പുലർത്തും. അതിനാൽ തങ്ങളും ​ജോലിയെടുക്കു​േമ്പാൾ അത്തരം കാര്യങ്ങളെ കുറിച്ച്​ ജാഗ്രത പാലിക്കുന്നുണ്ട്​. മലയാളികൾ കാര്യമായി വസ്​ത്രം തുന്നിക്കാൻ വരാറില്ല. റെഡിമെയ്​ഡിനോടാണ്​ നമ്മുടെ നാട്ടുകാർക്ക്​ താൽപ്പര്യം. ബ്രാൻഡ്​ ഷർട്ടുകളും പാൻറുകളും ധരിക്കാനാണ്​ മലയാളികൾക്ക്​ താൽപ്പര്യം. എന്നാൽ പത്തിരുപത്​ വർഷം മുമ്പുവരെ അതൊന്നും അല്ലായിരുന്നു. പെരുന്നാളും ഒാണവും അടുക്കു​​േമ്പാൾ തുന്നൽക്കടയിൽ മലയാളികളുടെ തിരക്കായിരുന്നു. അതെല്ലാം പഴയ കഥ. എന്നാൽ പാരമ്പര്യം കൈവിട്ട്​ കളയാൻ സ്വദേശികൾ തയ്യാറല്ല. അവരുടെ സ്വന്തം വേഷത്തിൽ പോലും അത്​ കാണാം. അതാണ്​ ഇൗ ചെറിയ പെരുന്നാൾ കാലത്തെയും അനുഭവമെന്നും സജി ആദരവോടെ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssajimalayalam news
News Summary - saji-bahrain-gulf news
Next Story