Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷിഫ അല്‍ ജസീറ ന്യൂ...

ഷിഫ അല്‍ ജസീറ ന്യൂ മഡിക്കല്‍ സെൻറര്‍ ഉദ്ഘാടനം ഇന്ന്​

text_fields
bookmark_border
ഷിഫ അല്‍ ജസീറ ന്യൂ മഡിക്കല്‍ സെൻറര്‍ ഉദ്ഘാടനം ഇന്ന്​
cancel

മനാമ: ആധുനിക സംവിധാനങ്ങളോടെ  ഏഴുനില കെട്ടിടത്തിലായി സജ്ജീകരിച്ച ഷിഫ അല്‍ ജസീറ ന്യൂ ​െമഡിക്കല്‍ സ​​​െൻറര്‍ ഉദ്ഘാടനം ഇന്ന്​  രാത്രി ഏഴിന്​ നടക്കുന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ബഹ്​റൈൻ ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ്  നിർവഹിക്കുമെന്ന്​  മാ​േനജ്​മ​​​െൻറ്​  വാർത്തസ​മ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ ഷിഫ അല്‍ ജസീറ മെഡിക്കൽ സ​​​െൻററി​​​​െൻറ രണ്ടാമത്തെ ശാഖയാണിത്​. സാധാരണക്കാർക്ക്​ മിതമായ നിരക്കിൽ ചികിത്സ​   നൽകും. രോഗനിർണ്ണയവും വിവിധ പരിശോധനകളും ഏറ്റവും മികവുള്ള ഉപകരണങ്ങളുടെയും ലാ​േബാറട്ടറികളുടെയും സ​േങ്കതങ്ങളുടെയും സഹായത്തോടെ നിർവഹിക്കുകയും മികച്ച ഡോക്​ടർമാരുടെ കീഴിൽ വിദഗ്​ധ ചികിത്​സ നൽകുകയും ചെയ്യും.

സിടി , മാമോഗ്രഫി, ടി.എം.ടി സൗകര്യങ്ങൾ സ​​​െൻററി​​​​െൻറ ആകർഷണീയമായ ഘടകങ്ങളാണ്​. ജനറൽ മെഡിസിൻ, കാർഡിയോളജി, യൂറോളജി, ഓർത്തോപീഡിക്​സ്​, ഡെർമറ്റോളജി, ഗൈനക്കോളജി, റേഡിയോളജി, ഒഫ്​താൽമോളജി,ഗ്യാസ്ട്രോഎൻറോളജി,ജനറൽ ശസ്ത്രക്രിയ തുടങ്ങിയവക്കെല്ലാം വിദഗ്​ധ ​േഡാക്​ടർമാർ നേതൃത്വം നൽകും.  കെട്ടിടത്തി​​​​െൻറ മൂന്നാം നില പൂർണ്ണമായും ശിശുരോഗ ചികിത്സ,ഗൈനക്കോളജി, ലാബറട്ടറി എന്നിവക്കായി  ഉപയോഗിക്കപ്പെടുന്നു​.  സ​​​െൻറര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച്   വെള്ളിയാഴ്ച മുതല്‍ മെയ് 15 വരെ പത്ത് ലാ​േബാറോട്ടറി പരിശോധനകള്‍ സൗജന്യമായി നല്‍കുമെന്നും മാനേജ്‌മ​​​െൻറ്​ അറിയിച്ചു. ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്, എച്ച്​.ഡി.എല്‍ കൊളസ്‌ട്രോള്‍, എൽ.ഡി.എല്‍ കൊളസ്‌ട്രോള്‍, വി.എൽഡി.എല്‍ കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിന്‍, എച്ച് പൈലോറി, സെറം ബിലിറുബിന്‍ എന്നീ  പരിശോധനകളാണ് സൗജന്യമായി നല്‍കുക.

ഈ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12വരെയാണ് സൗജന്യ ലാബ് പരിശോധന സമയം.  ഷിഫയില്‍ 25 ദിനാര്‍ ചാര്‍ജ് വരുന്ന പരിശോധനകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച സൗജന്യമായി നല്‍കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പ്രവാസികള്‍ ഈ അവസരം വിനിയോഗിക്കണമെന്നും അവർ അറിയിച്ചു. 
വിശാലമായ കാർ പാർക്കിങ്ങ് സൗകര്യങ്ങളുണ്ട്. സമീപത്ത്​ കാർ പാർക്കിങ്​ സൗകര്യത്തിന്​ പുറമെ പാർക്കിങ്ങിനായി രണ്ട്​ ഫ്ലോറുകൾ തയ്യാറാക്കുകയും ചെയ്​തിട്ടുണ്ട്​. വാർത്തസമ്മേളനത്തിൽ ഷിഫ സി.ഇ. ഒ ആൻറ്​ ഡയറക്​ടർ എ.കെ  ഹബീബ്​ റഹ്​മാൻ, ഡയറക്​ടർ പി.കെ ഷബീർ അലി, മെഡിക്കൽ ഡയറക്​ടർ ഡോ.സൽമാൻ ഗരീബ്​, മെഡിക്കൽ അഡ്​മിനിസ്​ട്രേറ്റർ ഡോ.ഷംനാദ്​ മജീദ്​ കുഞ്ഞ്​, മാർക്കറ്റിങ്​ മാ​നേജർ മൂസ അഹ്​മദ്​,പേഴ്​സണൽ മാനേജർ ഷീല അനിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmalayalam news
News Summary - sahif al jaseera inauguration bahrin gulf news
Next Story